pi

Blogger Tips and TricksLatest Tips And TricksBlogger Tricks

മൂല്യ നിർണയം എങ്ങിനെ ?

നിരന്തര വിലയിരുത്തല്‍ പ്രയോഗിക്കുന്ന കുറെ പേര്‍ക്ക് ഇനിയും ഇക്കാര്യത്തില്‍ തെളിച്ചം വേണം.
അവരെ സഹായിക്കാന്‍ ആരും മുതിരാതിരുന്നാലോ.
ഉദാഹരണം-ഒന്ന്.
ഒന്നാം ക്ലാസ്. ഓരോ ഗ്രൂപ്പിനും ഓരോ വര്‍ക്ക് ഷീറ്റ് വീതം നല്‍കുന്നു. കുട്ടികള്‍ വട്ടം കൂടി ഇരിക്കുന്നു. ഒരാള്‍ വര്ക്ഷീറ്റ് നോക്കുന്നു. . മറ്റു പലര്‍ക്കും തല തിരിഞ്ഞ കാഴ്ച.സമര്‍ത്ഥയായ കുട്ടി വര്‍ക്ക് തീര്‍ക്കുന്നു. ടീച്ചര്‍- എല്ലാരും ചെയ്തോ? ഓ . എങ്കില്‍ പറയൂ ..ഒരാള്‍ വിളിച്ചു പറയുന്നു.അത് ടീച്ചറെ തൃപ്തയാക്കി.
ഉദാഹരണം-രണ്ട്. 
താഴെ ഉള്ള ചിത്രം .അംഗങ്ങള്‍ വര്‍ക്ക് ഏറ്റെടുക്കുന്നില്ല.
ഉദാഹരണം-മൂന്ന്. 
കുട്ടികള്‍ പങ്കു വെക്കുന്നു. രണ്ട് പേര്‍ കേട്ടിരിക്കുന്നു. ഒടുവില്‍ പകര്‍ത്തി എഴുതുന്നു. ബുക്കില്‍ ഓണം ഉണ്ട പ്രതീതി. പക്ഷെ ...



ഗ്രൂപ്പ് അത്തം പോലെ

എല്ലാ പൂക്കള്‍ക്കും അതില്‍ റോള്‍ ഉണ്ട്. അത് തീരുമാനിക്കാതെ അത്തം ഇട്ടാലോ. ഏതു പൂവ് എവിടെ ഏതു ചേരുവയില്‍..... ഇങ്ങനെ മുന്‍കൂട്ടി രൂപകല്‍പന ചെയ്തു മാത്രമേ അത്തം ഇടാനകൂ.
·                     എന്താണ് ലക്‌ഷ്യം.(അത് കുട്ടികളുടെ ഭാഷയില്‍ അവതരിപ്പിക്കണം)
·                     എന്തൊക്കെയാണ് ചെയ്യേണ്ടത്.
·                     ആദ്യം എന്ത് ചെയ്യണം .പിന്നീട് എന്ത് ചെയ്യണം.ഇങ്ങനെ ഗ്രൂപ്പ് പ്രവര്‍ത്തന പടവുകള്‍ഓരോന്നോരോന്നായി പറയണം.(അല്ലെങ്കില്‍ രൂപപ്പെടുത്തണം)
·                     ഇനി ഓരോരുത്തരുടെയും ചുമതല ഓരോ പടവിലും എന്തെന്ന് പറയണം.
അങ്ങനെ ചെയ്യുന്ന ടീച്ചര്‍ക്ക് ഗ്രൂപ്പിന്റെ രസതന്ത്രത്തെ കുറിച്ച് വ്യക്തത ഉണ്ടാവണം.
പ്രക്രിയാ ഗര്‍ത്തങ്ങള്‍ ഉള്ള ടീച്ചിംഗ് മാന്വല്‍ പാടില്ല.
ഉദാഹരണം-നാല്
നാലാം ക്ലാസ്. ഈ വ്യാഴാഴ്ച.പതിനൊന്നു മണി.
കേരളത്തിലെ ഏതു ജില്ലയ്കാണ് കൂടുതല്‍ അയല്‍ ജില്ലകള്‍ ? ഇതാണ് മാഷ്‌ കൊടുത്ത ജോലി.
വ്യക്തിഗതമായി (ഭൂപടം നോക്കി)എഴുതി.പട്ടിക.പലര്‍ക്കും പല ഉത്തരം.
എന്നിട്ട് ഗ്രൂപ്പില്‍ പങ്കു വെക്കാന്‍ പറഞ്ഞു.
കണ്ടെഴുത്ത് ,അതാണ്‌ നടന്നത്. ഇത് അറിവിന്റെ നിര്‍മിതിയല്ല. ഈക്ലാസില്‍ അധ്യാപിക നിങ്ങളാണെങ്കില്‍

·                     നിങ്ങള്‍ എന്ത് നിര്‍ദേശം നല്‍കുമായിരുന്നു?.
·                     എങ്ങനെ പങ്കു വെച്ചാല്‍ എല്ലവരുടെയും ചിന്ത ഒരേ ധാരയിലാകും?.
·                     ഓരോ കുട്ടിയും ബോധ്യപ്പെട്ടു സ്വയം വിലയിരുത്തി തിരുത്തും?.
·                     ആദ്യം എന്താണ് എതിനമാണ് പരിശോധിക്കുക?.
·                     അന്തിമ ഉത്തരം ആണോ നോക്കേണ്ടത്.?അതോ
·                     ചിന്തയുടെയും അന്വേഷണത്തിന്റെയും വഴി പരിശോധിക്കാലോ.?
·                     എല്ലാവരും ആ പരിശോധനയില്‍ എങ്ങനെ പങ്കാളിയാകും?
·                     അപ്പോഴുണ്ടായ തിരിച്ചറിവ് പൊതു ധാരണ ആക്കുന്നതെങ്ങനെ?
·                     ഏതിനം അടുത്ത പരിശോധനയ്ക്ക് വിധേയമാക്കും?.
·                     ????????????????????????????????????????????
മറ്റൊരു ടീച്ചര്‍ ചെയ്തത് ഇങ്ങനെ.. ഗ്രൂപിനോട്

·                     ഭൂപടം നോക്കിയപ്പോള്‍ ഏതു ജില്ലയുടെ അയല്‍ ജില്ലകള്‍ എളുപ്പം കണ്ടു പിടിക്കാനായി?. അത്എല്ലാവര്ക്കും ആരെ പോലെയാണോ?
·                     ഒരു ദിക്കില്‍ നിന്നും പരിശോധിച്ച് വരുന്നതല്ലേ നല്ലത്?.
·                     ഓരോ ജില്ലയ്ക്കും ഓരോരുത്തരും കണ്ടെത്തിയ അയല്‍ ജില്ലകള്‍ പറഞ്ഞും ഭൂപടം പരിശോധിച്ച്ബോധ്യപ്പെട്ടും വേണം ഒരു ശരി ഉത്തരത്തില്‍ എത്താന്‍.
·                      
മറ്റൊരു ക്ലാസ് ഇങ്ങനെ.
ഒരു ലീഡര്‍ ഉണ്ടാകണം. ഒരാള്‍ കിട്ടിയ ഉത്തരം വായിക്കണം.
യോജിക്കുന്നെങ്കില്‍ ശരി ഇടുക. ഇല്ലങ്കില്‍ ശരി കണ്ടെത്തുക.ആദ്യം തിരുവനന്തപുരം ജില്ലയുടെ അയല്‍ ജില്ലകള്‍ പങ്കിടുക. കൂടുതല്‍ പേരും എഴുതിയത് ഏതെന്നു നോക്കുക.

ഇതില്‍ ഇതാണ് നിങ്ങള്‍ സ്വീകരിക്കുന്ന രീതി?.
കുട്ടിയുടെ ചിന്ത പ്രധാനം. അറിവിന്റെ, ചിന്തയുടെ പങ്കുവെക്കലും കൂട്ടായ അന്വേഷണവും ആണ് ഗ്രൂപ്പിനെ ഒറ്റ ധാരയില്‍ നിര്‍ത്തുക.


·                     നിരന്തര വിലയിരുത്തല്‍ നടക്കുന്ന ക്ലാസില്‍ സ്വയം,പരസ്പരം വിലയിരുത്താന്‍ ഒരിടം കൂടിയാണ്ഗ്രൂപ്പ്.
·                     അത് ജനാധിപത്യത്തിന്റെ പരിശീലന വേള
·                     തുല്യവസരത്ത്തിന്റെ വേദി.
·                     അറിവിന്റെ (വിഭവത്തിന്റെ )നീതി പൂര്‍വകമായ വിതരണം നടക്കുന്ന സന്ദര്‍ഭം.
·                     അറിവിന്റെ ഉടമസ്ഥത എനിക്കും എന്ന് ആത്മ വിശ്വാസത്തോടെ പറയാന്‍ കരുത്തു പകരുന്നകൂട്ടായ്മ.
·                     കൂടുതല്‍ കഴിവിലേക്കുയരുന്ന മുഹൂര്‍ത്തം
അല്പം ജാഗ്രതയോടെ ഇനി ഗ്രൂപ്പ് പ്രവര്‍ത്തനം മാറണം.ക്ലാസ് ക്രമീകരണം ഇപ്പോഴും കഴിഞ്ഞ നൂറ്റാണ്ടിലെ പോലെ തുടരുന്ന ഏതാനം സ്കൂളുകളും പരിശീലന കേന്ദ്രങ്ങളും ഉണ്ട് .അതും മാറ്റണം.
മാറ്റം- അതിന്റെ പാതയിലായത് കൊണ്ടല്ലേ നാം ഇത്തരം കാര്യങ്ങള്‍ ചിന്തിക്കുന്നത്


ഉറങ്ങാന്‍ കിടക്കുമ്പോള്‍ കഥകള്‍ കേള്‍ക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് വലിയ ഇഷ്ടമാണ്. അവര്‍ക്ക് കുട്ടിക്കഥകള്‍ വായിച്ചുകൊടുക്കാം. അറിയുന്ന, മനോഹരമായ ഫെയറിടെയില്‍സും മറ്റും ലളിതമായി പറഞ്ഞുകൊടുക്കാം. പേടി തോന്നുന്ന കഥകള്‍ വേണ്ട. കേട്ടാല്‍ അവരുടെ മനസില്‍ നല്ല സ്വപ്‌നങ്ങള്‍ ഉണ്ടാവുന്ന കഥകള്‍ മതി. 

ചില കഥകള്‍ വീണ്ടും വീണ്ടും പറയാന്‍ കുട്ടികള്‍ ആവശ്യപ്പെടുന്നത് സാധാരണമാണ്. ഇങ്ങനെ പലതവണ അവര്‍ കേട്ട കഥകള്‍ ഇടയ്ക്ക് അവരെക്കൊണ്ട് തിരിച്ചും പറയിക്കണം. ഇത്, അവര്‍ തനിയെ വായിക്കാന്‍ തുടങ്ങുന്നതിന്റെ സൂചനയാണ്. തിരക്കില്ലാത്ത സമയം, അല്ലെങ്കില്‍ കുട്ടി വിടാതെ പിറകെത്തന്നെ നടക്കുന്ന സമയം പുസ്തകപരിചയത്തിനായി മാറ്റിവെക്കാം.

ഒന്നാം കഌസ് തൊട്ട് കഥാപുസ്തകങ്ങള്‍ നല്‍കാം. നിറയെ ചിത്രങ്ങളുള്ള, ഒരു പേജില്‍ ഒന്നോ രണ്ടോ വാചകങ്ങളില്‍ കഥ പറയുന്നവയാണ് നല്ലത്. വലിയ അക്ഷരങ്ങളുള്ള പുസ്തകം വാങ്ങുക. അമ്മയോ അച്ഛനോ ഒപ്പമിരുന്ന് വായിച്ചുകൊടുക്കുന്നത് കുട്ടികള്‍ക്ക് വലിയ ഇഷ്ടം തന്നെ. അപ്പോള്‍ വരികളിലൂടെ വിരല്‍ തൊട്ട്‌കൊണ്ട് വേണം വായിച്ചുകൊടുക്കാന്‍. ഇടയ്ക്ക് വായിച്ചുതീര്‍ത്ത വരികള്‍ അവരെക്കൊണ്ട് വീണ്ടും വായിപ്പിക്കുക യുമാവാം. എന്നും വായനയ്ക്കായി കുറച്ചുസമയം മാറ്റിവെച്ചാല്‍ മതി. പരമാവധി അരമണിക്കൂര്‍. അധികനേരമിരുന്നാല്‍ കുട്ടികള്‍ക്ക് വേഗം മടുപ്പ് വരും. 

ഇടയ്ക്കവരെ ലൈബ്രറികളില്‍ കൂടെകൊണ്ടുപോവുക. സംസാരിക്കാതെ, ബഹളമുണ്ടാക്കാതെ വായനയില്‍ മുഴുകാന്‍ ഇങ്ങനെ ശീലിപ്പിക്കാം. പല ലൈബ്രറികളിലും കുട്ടികള്‍ക്കായി പ്രത്യേക വിഭാഗം തന്നെ ഉണ്ട്.

ഒന്നാം വയസുതൊട്ട് പത്രവായനയില്‍ താല്‍പ്പര്യം വളര്‍ത്താം. വാര്‍ത്ത നേരിട്ടുവായിപ്പിക്കുന്നതിന് പകരം, ആദ്യമൊക്കെ ചിത്രങ്ങള്‍ കാണിച്ച് അതെന്താണെന്ന് പറഞ്ഞുകൊടുക്കാം. തലക്കെട്ടുകള്‍ ഉറക്കെവായിക്കാന്‍ ആവശ്യപ്പെടാം. എന്നും രാവിലെ പത്രവുമായുള്ള ബന്ധം കുട്ടികളുടെ ഒരു ശീലമാക്കുക.

ഇത്തവണ ബര്‍ത്ത്‌ഡേ ഗിഫ്റ്റായി നല്ലൊരു കഥാപുസ്തകം നല്‍കിനോക്കൂ. അതവര്‍ക്ക് പ്രിയുള്ളതായിരിക്കും. കുഞ്ഞുകഥകളും കവിതകളും മാത്രമല്ല, കഌസിക് കൃതികളും കുട്ടികളുടെ വായനയില്‍ ഉള്‍പ്പെടുത്താം. ഇപ്പോള്‍ കുട്ടികള്‍ക്കുള്ള കഌസിക് കൃതികള്‍ വളരെ ലളിതമായ രൂപത്തില്‍
കിട്ടാനുണ്ട്