pi

Blogger Tips and TricksLatest Tips And TricksBlogger Tricks

ഉല്ലാസ പറവകൾ - പഠന യാത്ര

            ഉല്ലാസ പറവക

ശാരീരിക മാനസിക പരിമിതികൾ മൂലം പുറം ലോകം കാണാൻ കഴിയാത്ത കുട്ടികളെ ലക്ഷ്യമാക്കി നടത്തിയ ഏകദിന പഠനയാത്ര ''ഉല്ലാസ പറവകൾ '' എന്ന ഒരു സംരംഭത്തിന് 6-11-13 നു വേങ്ങര ബി ആർ സി യിൽ നിന്നും തുടക്കം കുറിച്ചു. ബേപ്പൂര്, അഴിമുഖം, കടലുണ്ടി ഫോറെസ്റ്റ് ഗാർഡൻ (ഹൊർതസ് മലബാരിക്കസ് ) എന്നിവിടങ്ങളിലാണ്‌ സന്ദർശിച്ചത്. ആദ്യമായി കടല് കണ്ടപ്പോഴുണ്ടായ അത്ഭുതം കുട്ടികളിൽ കാണാമായിരുന്നു .രാവിലെ 11 മണിക്ക് ബി ആർ സി യിൽ നിന്നും ആരംഭിച്ച യാത്ര വൈകുന്നേരം 4 മണിയോടെയാണ് അവസാനിച്ചത്. 
           ഈ യാത്രയിൽ അവർ അവരുടെ പരിമിതികളെല്ലാം മറന്നു ആടിയും പാടിയും യാത്ര സന്തോഷകരംമാക്കി ആ നിർവൃതിയിൽ രക്ഷിതാക്കളും പങ്കുചേർന്നു.
           13 കുട്ടികളും അവരുടെ രക്ഷിതാക്കളും യാത്രയിൽ പങ്കുചേർന്നു സാമ്പത്തിക ഞെരുക്കം മൂലം യാത്രയിൽ പങ്കെടുക്കാൻ കഴിയാതിരുന്ന കുട്ടികളെ അടുത്ത യാത്രയിൽ പങ്കെടുപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ആലോചിക്കുന്നുണ്ട് മാസത്തിൽ ഒരു തവണയെങ്കിലും ഈ പരിപാടി നടത്തണ മെന്നാണ് ആലോചിക്കുന്നത്.