pi

Blogger Tips and TricksLatest Tips And TricksBlogger Tricks

അവര്‍ ഒരിക്കല്‍ കൂടെ ഒത്ത് ചേര്‍ന്നു





ഓരോ യാത്ര കഴിയുമ്പോഴും രക്ഷിതാക്കളുടെ മുഖത്ത് കാണുന്ന വെളിച്ചവും പ്രതീക്ഷയുമാണ് അടുത്ത യാത്രയെ കുറിച്ച് ബി‍.ആര്‍.സിയെ ചിന്തിപ്പിക്കുന്നത്.ക്യാമ്പുകളും യാത്രകളുമാണ് വൈകല്യവും വെല്ലുവിളിയും നേരിടുന്ന കുട്ടികളുടെ ജീവിതത്തിലെ നിറമുളള ഓര്‍മകള്‍.ഹോം ബേസഡ് കുട്ടികള്‍ അവരുടെ സ്വകാര്യ സമയങ്ങളില്‍ ആര്‍ ടി മാരുടെ കാതുകളില്‍ മന്ത്രിച്ചതാണ് വീട് വിട്ടുള്ളൊരു യാത്ര എന്ന ആശയം.വീടിനപ്പിറത്തെ ലോകം തേടിയുളള പുറപ്പെടല്‍ ജീവിതം തന്നെ തിരിച്ച് കിട്ടിയത് പോലൊത്തൊരു അനുഭൂതിയാണ് അവര്‍ക്ക് നല്‍കുന്നത്.ആദ്യ യാത്ര കഴിഞ്ഞ് വീട്ടിലെത്ത് തന്നെ പഠിപ്പിക്കാന്‍ വന്ന ടീച്ചറോട് ആഫിയ പറഞ്ഞത് ടീച്ചരെ ഞങ്ങള്‍ക്കും പുറത്തൊക്കെ പോവാനും കാഴ്ചകള്‍ കാണാനും ഒക്കെ പറ്റുമല്ലെ!അവളന്നാണ് അവളെ തിരച്ചറിഞ്ഞത്.രക്ഷിതാക്കള്‍ക്കും പറയാനുളളത് ഇത് തന്നെയാണ്.ഞങ്ങളുടെ മക്കള്‍ക്കും ലോകം കാണാനും ഭൂമിയുടെ പച്ചപ്പും കടലിന്റെ ഇരമ്പലും ഇതൊക്കെ കാണാനും ആസ്വദിക്കാനും കഴിയുമല്ലെ......
ബി.ആര്‍.സിക്കും മാറി നില്‍ക്കാന്‍ കഴിയുന്നില്ല.ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ലോകം അംഗീകരിക്കുന്നു.അവര്‍ ഞങ്ങളില്‍ നിന്ന് അക്ഷരങ്ങള്‍ക്കപ്പുറം ഇത് പോലുളള ചില എടുത്ത് ചാട്ടങ്ങളും പ്രതീക്ഷക്കുന്നു എന്നറിയുമ്പോള്‍ ഞങ്ങളും തേടി നടക്കയാണ്.ഇനി ഈ മക്കളെ കയ്യും പിടിച്ച് എന്താണ് കാണിക്കേണ്ടത് .എവിടേക്കാണ് കൊണ്ട് പോകേണ്ടത്.അവര്‍ക്കാഗ്രഹമെങ്കില്‍ ആകാശത്തിനും അപ്പുറത്ത് ഒരു ലോകമുണ്ടങ്കില്‍ അതാ അങ്ങോട്ടും കൊണ്ട് പോവാന്‍ ഞങ്ങളൊരുക്കമാണ്.
രണ്ടായിരത്തി പതിനാല് ഫെബ്രുവരി അഞ്ചിന് ഞങ്ങള്‍ വീണ്ടും യാത്ര പുറപ്പെട്ടു.രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ടീച്ചര്‍മാരും എല്ലാവരെയും കുത്തിനിറച്ച് കാലത്ത് പത്ത് മണിക്ക് നിറയെ ആളുകളുമായി ഞങ്ങളുടെ ബസ് യാത്ര പുറപ്പെട്ടു.ഇത് വരെ ആരും തിരഞ്ഞെടുക്കാത്ത അധികമാര്‍ക്കും അറിയുക പോലും ചെയ്യാത്ത തിരൂര്‍ തുഞ്ചന്‍ പറമ്പിനോട് ചേര്‍ന്ന് കിടക്കുന്ന നൂര്‍ലേക്.ഫേസ്ബുക്കിന്റെ ഭാഷയില്‍ പറയുകയാണെങ്കില്‍ നൂറ് ലൈക് കൊടൂക്കണം അത്രയും സുന്ദരമായ സ്ഥലും . പ്രകൃതിയെ അതിന്റെ തനിമയില്‍ കാത്ത് സൂക്ഷിക്കുന്ന അപൂര്‍വ്വം ചലയിടങ്ങളിലൊന്ന്.അതിന്റെ ഉടമസ്ഥന്‍ കുഞ്ഞിപ്പയോട് ഞങ്ങളൊന്ന് വെറുതെ സംസാരിച്ചതാ കുട്ടികളെയും കൊണ്ട് വന്നോട്ടെ എന്ന്,ചോദിച്ച് തീരും മുമ്പെ,അവര്‍ക്കൊക്കെ കാണാനും വരാനും അല്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ഞാനിതൊക്കെ ഇങ്ങിനെ സംരക്ഷിച്ച് കൊണ്ട് നടക്കുന്നത്.നൂര്‍ ലേക്കിന്റെ എല്ലാ വാതിലുകളും ഞങ്ങള്‍ക്ക് മുന്നില്‍ തുറന്ന് വെച്ച അന്ന് ഞങ്ങള്‍ വീണ്ടും സ്വപ്നം കാണാന്‍ തുടങ്ങി.അടുത്ത യാത്ര എന്നായിരിക്കും.....ആ മക്കളുടെ കളിയും ചിരിയും സന്തോഷവും കാണുമ്പോള്‍ നമുക്ക് തോന്നും ഇത് വരെ വൈകല്യം എന്ന പേരില്‍ ഇവറ്റകളെ തളച്ചിട്ട നമുക്കായിരുന്നോ വൈകല്യമെന്ന്........അന്ന് മുഴുവനും അവരവിടെ പൂമ്പാറ്റകളെ പോലെ പാറി പറന്ന് നടന്നു...... തിരിച്ച് വരാന്‍ നേരമായപ്പോള്‍ ഊഞ്ഞാലയില്‍ പിടിച്ച് ഞാന്‍ വരുന്നില്ല എന്ന് പറഞ്ഞ് ആ കുരുന്ന് വാവയെ …....... വീല്‍ ചെയറില്‍ നിന്നെണീറ്റ് എനിക്കും ആടണം എന്ന് പറഞ്ഞ പൊന്ന് മോളെ.......... ഊഞ്ഞാലയില്‍ ഇരുത്തി ആട്ടി തുടങ്ങുമ്പോള്‍ ഞാന്‍ ആടുകയാണെന്ന് പോലും അറിയാതെ ചിരിച്ചോണ്ടിരുന്നു കുഞ്ഞ് പൈതലിനെ..........ദൂരെ എല്ലാം നോക്കി എന്തോ വല്ലാത്തൊരു നിര്‍ത്തം നിന്ന ആ രക്ഷിതാവിന്റെ മനസ്സിനകത്തെന്താവും അതാവും അപ്പോള്‍ പറഞ്ഞിരിക്ക.......അതാണ്‍ വേങ്ങര ബി ആര്‍ സി അവര്‍ക്കൊരുക്കി കൊടുക്കുന്നത്..........കുഞ്ഞിപ്പയുടെ കയ്യും പിടിച്ച് ഒന്ന് ഗംഭിരമായിരിക്കുന്നു ഈ സ്വികരണം എന്ന അര്‍ത്ഥത്തില്‍ ഒന്ന് കുലുക്കി എന്നി‍‍ട്ട് ഞങ്ങള്‍ തിരിച്ച് പോന്നു............