എ.ആര്‍.നഗര്‍
ജീ.യു.പി.സ്കൂളിലെ
അഞ്ചാം തരം വിദ്യാര്‍ത്ഥിനിയാണ്
മാജിദ.ജന്മനാ
തന്നെ ഇരു കൈകാലൂകള്‍ക്കും
തളര്‍ച്ച പിടിപെട്ട്,നടക്കാനും
ഇരിക്കാനും സംസാരിക്കാനും
പാട് പെടുകയാണ് ആ മിടുക്കി
കുട്ടി.സമപ്രായക്കാരായ
കുട്ടികളൊക്കെ സ്കൂളുകളിലേക്ക്
പോവുന്നതും നോക്കിനിന്ന്
ഏകാന്തതയുല്‍ കഴിഞ്ഞരുന്ന
അവളെ ബി ആര്‍ സി ആര്‍ ടി മാരുടെ
ശ്രമഫലമായാണ് സ്കൂളിലെത്തിച്ചത്.പഠനത്തോടും
അക്ഷരങ്ങളോടും ചെറിയ പ്രായത്തിലെ
അവള്‍ വല്ലാത്ത അടുപ്പം
കാണിച്ചിരുന്നു.നടക്കാന്‍
കഴിയത്ത അവളെ സ്കൂളിലെത്തിക്കുന്നത്
നിഴല്‍ പോലെ അവളോടൊപ്പമുളള
ഉമ്മയാണ്.കൂട്ടുകരെല്ലാം
തുളളിച്ചാടി നടക്കുന്നതും
സംസാരിക്കുന്നതുമെല്ലാം
കൗതുകത്തോടെ അവള്‍ നോക്കി
നില്‍ക്കും.പഠിക്കാന്‍
മിടുക്കിയായ അവളുടെ ഏറ്റവും
വലിയ കൂട്ടുകാര്‍
പുസ്തകങ്ങളായിരുന്നു.പുസ്തകം
താങ്ങിനിര്‍ത്താന്‍ പോലും
കരുത്തില്ലാത്ത അവളുടെ കുഞ്ഞി
കൈകളില്‍ എത്ര അനുസരണയോടെയാണ്
പുസ്തകപേജുകള്‍ മറിഞ്ഞ്
നീങ്ങുന്നത്.പുസ്തകത്തോടുള്ള
അവളുടെ ചങ്ങാത്തം കൂട്ടുകാരിലേക്കും
കൂടെ പകര്‍ന്നതോടെ മാജിതയും
കൂട്ടുകാരും പുസ്തകം തേടി
നടക്കാന്‍ തുടങ്ങി.ഇത്
കണ്ടറിഞ്ഞ അധ്യാപകരാണ് സകൂള്‍
മുറ്റത്ത് ഒരു ലൈബ്രറി എന്ന
ആശയം രക്ഷിതാക്കളുടെ
മുന്നിലെത്തിച്ചത്.പി.ടി.എയുടെ
സഹകരണത്തോടെ സ്കൂള്‍ മുറ്റത്തെ
ചീനി മരച്ചുവട്ടില്‍
എല്ലാവര്‍ക്കും എപ്പോഴും
പുസ്തകങ്ങളെടുത്ത് വായിക്കാന്‍
പറ്റിയ രൂപത്തില്‍ അവര്‍
വായന മൂല കെട്ടിയുണ്ടാക്കി,മുറ്റത്ത്
പടര്‍ന്ന് പന്തലിച്ച് തണലേകി
നിന്ന മരത്തെ ഓല മേഞ്ഞ് മേല്‍കൂര
കെട്ടി ചിരട്ട മാലകളാല്‍
അലങ്കരിച്ചപ്പോള്‍ മലായാളം
മറന്ന് പോയ പഴയ കാല വായനകൂട്ടങ്ങളെ
ഓര്‍മ വന്നു.തറകെട്ടിയ
മരത്തിന് ചുറ്റും ഇരിപ്പിടം
ഒരുക്കി മാജിതയെ നടത്തിപ്പ്
കാരിയും ആക്കി ലൈബ്രറി
പ്രവര്‍ത്തനങ്ങള്‍ക്ക്
തുടക്കം കുറിച്ചു.നാട്ടുകാരുടെ
സഹകരണത്തോടെ പത്രം കൂടെ
ആയപ്പോള്‍ കുട്ടികള്‍ ഒഴിവ്
സമയങ്ങളില്‍ ലൈബ്രറിയിലേക്ക്
ഓടാന്‍ തുടങ്ങി.
രണ്ടായിരത്തി
പതിനാല് ജനുവരി ഇരുപത്തി
എട്ടിന് വൈകല്യങ്ങളെ അതിജീവിച്ച
യുവ എഴുത്തുകാരി ശബ്ന പൊന്നാട്
മാജിതയെയും പുസ്തകപുരയും
നേരിട്ട് കാണാന്‍ സകൂള്‍
സന്ദര്‍ശിച്ചു.അപ്പോഴേക്കും
ബി.ആര്‍.സി
റിസോര്‍സ് ടീച്ചര്‍ മൈമൂനയില്‍
നിന്ന് ശബ്ന മാജിതയെ കുറിച്ച്
അറിഞ്ഞിരുന്നു.തന്നെ
പോലെ തന്നെ വിധി തളര്‍ത്തിയ
ഒരു കുരുന്ന് പുസ്തകത്തെയും
അക്ഷരത്തേയും കൂട്ട് പിടിച്ച്
വിധിയെ തോല്പിക്കുന്നെന്നറിഞ്ഞപ്പോള്‍
അവര്‍ മാജിതയെ കാണാന്‍ ആഗ്രഹം
പ്രകടിപ്പിക്കയായിരുന്നു.ശബാനയെ
സ്വീകരിക്കാന്‍ സകൂള്‍
മുറ്റത്ത് വായനമരത്തിനോട്
ചേര്‍ന്ന് വേദിയൊരുക്കി.എ.ഇ.ഒ
യും ബി.പി.ഒ
യും ട്രൈനര്‍മാരും ഭരണാധികാരികളും
അധ്യാപകരും രക്ഷിതാക്കളുമെല്ലാം
തിങ്ങി നിറഞ്ഞ വേദിയില്‍
ശബ്നയുടെ വീല്‍ ചെയറിനോട്
ചേര്‍ത്ത് മാജിദയെയും
ഇരുത്തി.എല്ലാവരെയും
സാക്ഷിയാക്കി ശബ്ന പറഞ്ഞ്
തുടങ്ങി.ദുരന്തം
വിതച്ച ആദ്യ നാളുകളില്‍
താങ്ങായി നിന്ന ഉമ്മയെയും
സകൂളിലെത്തിക്കാന്‍ പ്രയാസപ്പെട്ട
നാട്ടുകാരെയും ആസ്പത്രി
വാസവും ചികിത്സ തേടിയുളള
അവച്ചിലും പഠനം നിലച്ച വേദനയും
വേദനമറന്ന എഴുത്തും.ആദ്യ
കഥ പ്രസിദ്ധീകരിച്ച്
വന്നതും..അങ്ങിനെ
നിര്‍ത്താതെ പറഞ്ഞു.വീടിന്റെ
അകത്ത് വെച്ച് തന്നെ പറഞ്ഞാല്‍
തീരാത്തത്ര അനുഭവങ്ങള്‍,,,,,,ഇത്രയും
നല്ലൊരു ദിനം ആ സ്കൂളിന്റെ
ഒരു പാട് നാളത്തെ ചരിത്രത്തില്‍
ആദ്യാനുഭവമാണെന്ന് നാട്ടുകാര്‍
സാക്ഷ്യപ്പെടുത്തുന്നു.അതിന്
കാരണക്കാരിയായ മാജിത എന്ന
കൊച്ച് മിടുക്കിയെ രക്ഷിതാക്കള്‍
സ്നേഹം കൊണ്ട് പൊതിയുന്നു.ഇതിനൊക്കെ
അധ്യാപകരഹോടൊത്ത് മുന്നില്‍
നില്‍ക്കാന്‍ കഴിയുന്നുവെന്നതും
രക്ഷിതാക്കള്‍ ബി ആര്‍ സിയുടെ
പ്രവര്‍ത്തനങ്ങളെ
തിരിച്ചറിയുന്നുവെന്നതും
ഞങ്ങളെയും സന്തോഷിപ്പിക്കുന്നു.