pi

Blogger Tips and TricksLatest Tips And TricksBlogger Tricks

കണ്ണമംഗലം പഞ്ചായത്തില്‍ "കൈതാങ്ങ് "ആരംഭിച്ചു


രണ്ടായിരത്തി പതിമൂന്ന് പതിനാല് വാര്‍ഷിക പദ്ധതിയില്‍‍ ഉള്‍പ്പെടുത്തി കണ്ണമംഗലം പഞ്ചായത്ത് സകൂളുകളില്‍ രക്ഷിതാക്കള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന പരിപോഷണ പരിപാടിയാണ് കൈതാങ്ങ്.പ്രഗത്ഭരായ പരിശീലകരുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ രക്ഷിതാക്കളെയും ശാക്തീകരിക്കയാണ് കൈതാങ്ങ് പരിപാടിയിലൂടെ പഞ്ചായത്ത് ചെയ്യുന്നത്. പഞ്ചായത്ത് ഫണ്ടില്‍ നിന്ന് ഓരോ സ്കൂളൂകള്‍ക്കും റഫ്റഷ്മെന്റ് ഇനത്തില്‍ ആയിരും രൂപ വകയിരുത്തി,വേങ്ങര ബി ആര്‍ സിയുടെ സഹകരണത്തോടെ പി.ടി.എയും രക്ഷിതാക്കളും അധ്യാപകരുമാണ് സകൂളുകളില്‍ പരിശീലന പരിപാടികള്‍ നടത്തുന്നത്.അവകാശാധിഷ്ടിത വിദ്യാലയത്തിലെ രക്ഷിതാവിന്റെ കടമ,കുട്ടിയും അവകാശങ്ങളും എന്നീ വിഷയങ്ങള്‍ക്കാണ് പരിശീലനം ഊന്നല്‍ നല്‍കുന്നത്.പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കണ്ണമംഗലും പഞ്ചായത്ത് പ്രസിഡന്റ് ശ്രീ നെടുംപളളി സൈദു കണ്ണമംഗലും ഗവണ്‍മെന്റ് യു.പി സകൂളില്‍ നിര്‍വ്വഹിച്ചു.രണ്ടായിരത്തി പതിനാല് ഫെബ്രുവരി നാലിന് സകൂള്‍ ഹാളില്‍ നിറ‍ഞ്ഞ് കവിഞ്ഞ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ കണ്ണമംഗലം പഞ്ചായത്ത് വിദ്യാഭ്യാസ കാര്യത്തില്‍ ചെയ്തു കൊണ്ടിരിക്കുന്ന അക്ഷരകിരണം പരിപാടിയെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും മുമ്പില്‍ പരിചയപ്പെടുത്തി കൊണ്ടാണ് അദ്ദേഹം ഉദ്ഘാടന പ്രസംഗം നിര്‍വ്വഹിച്ചത്.സ്കൂള്‍ പ്രധാനധ്യാപകന്‍ അബ്ദുറഹിമാന്‍ മാസ്റ്ററും പി.ടി.എ പ്രസിഡന്റ് അഹമ്മത് കുട്ടു സാഹിബും പരിപാടിയെ അഭിസംബോധന ചെയ്തു.ശേഷം വേങ്ങര ബി ആര്‍ സി യാണ് രക്ഷിതാക്കള്‍ക്കുളള പരിശീലനം നല്‍കുന്നത്.