സംയോജിത വിദ്യാഭ്യാസം പുതിയ വഴിയിൽ
വേങ്ങര ബി .ആർ.സി .യിൽ ഐ .ഇ.ഡി.സി .കുട്ടികൾക്ക് വേണ്ടി ഒരു പരീക്ഷണം ആരംഭിച്ചു .
കമ്പ്യൂട്ടർ 32 ഇഞ്ച് എൽ.സി .ഡി . ടി.വി . സ്ക്രീനുമായി കണക്ട് ചെയ്ത് ഈ കുട്ടികൾക്ക് സി.ഡി .കൾ കാണിക്കുന്നു . ഗെയിം സി.ഡി. കൾ മാത്രമല്ല ഗണിതം ,ഇംഗ്ലീഷ് , ഭാഷ , എന്നിവയും പരീക്ഷിച്ചു
അന്തിയുറങ്ങാൻ ഒരു കൂര : നിങ്ങളുടെ കനിവിനായി കാത്തിരിക്കുന്നു
പറപ്പൂർ പഞ്ചായത്തിലെ ഇരിങ്ങല്ലുർ പുല്ലാട്ടങ്ങാടി പ്രദേശത്തെ (വാർഡ് നം 5 ) പട്ടയിൽ ഷീജയുടെ മകളാണ് നന്ദന(8 വയസ്). ഇരിങ്ങല്ലുർ എ എം എൽ പി സ്കൂളിൽ 1 ക്ലാസ്സിൽ പ്രവേശിക്കപെട്ട നന്ദന സെറിബ്രൽ പാൾസി എന്നാ ഗുരുതരമായ അവസ്ഥയിലാണ്. മാത്രമല്ല അപസ്മാരത്തിന്റെ ലക്ഷണങ്ങൾ ദിനം തോറും കാണുന്ന ഈ കുട്ടിയുടെ ജീവിത സാഹചര്യം വളരെ ശോചനീയമാണ് . അച്ഛൻ ഉപേക്ഷിച് പോയ നന്ദനയടക്കം മൂന്നു കുട്ടികളെ നോക്കേണ്ട ബാധ്യത ഷീജക്കാണ്. ഒരു പ്രെസ്സിലെ ദിവസ ജോലിയിൽ നിന്നും കിട്ടുന്ന തുച്ചമായ വരുമാനമാണ് ഇവരുടെ ജീവിത മാർഗം. മൂത്ത കുട്ടിക്ക് ജന്മനാ കേൾവിക്കുറവുള്ളത് കൊണ്ട് പരപ്പനങ്ങാടിയിലെ സ്പെഷ്യൽ സ്കൂളിൽ നിർത്തി പഠിപ്പിക്കുകയാണ് . സ്വന്തമായി ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ലാത്ത ഈ കുടുംബം ഷീജയുടെ കുടുംബ വീട്ടിലാണ് ഇപ്പോൾ താമസികുന്നത് . ഈ വീടാകട്ടെ ഒരു കുന്നിന്പുറത്തും എത്തിപ്പെടാൻ വളരെ പ്രയാസവുമാണ് . അപസ്മാര രോഗിയായ ഈ കുട്ടിക്ക് ആവശ്യത്തിനു വൈദ്യ ശുശ്രൂഷ നൽകാൻ ഇത് മൂലം സാധികുന്നില്ല . ആയതിനാൽ നന്ദനയുടെ കുടുംബത്തിന് അന്തിയുറങ്ങാൻ ഒരു കൂരയെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ മനുഷ്യസ്നേഹികളുടെ ഹൃദയവിശാലതക്ക് കാതോർക്കുകയാണ്. നാം ഒരുമിച്ച് മനസ്സ് വെച്ചാൽ അത് സാധ്യമാവും .
പ്രതീക്ഷയോടെ , പ്രാർത്ഥനയോടെ .......
നിങ്ങളുടെ സഹായങ്ങൾ അയക്കുക 402551200547 സൗത്ത് മലബാർ ഗ്രാമീണ്‍ ബാങ്ക് .
എച്ച് എം കോണ്‍ഫറന്‍സ് ജനുവരി 3 വെള്ളി
മുഴുവൻ ഗവണ്മെന്റ് , ഏയ്ഡെഡ് LP/UP/HS സ്കൂളുകളിലെ എച് എം സ് പങ്കെടുക്കേണ്ടതാണ് .
Subscribe to:
Posts (Atom)