pi

Blogger Tips and TricksLatest Tips And TricksBlogger Tricks


വേങ്ങര ബി ആർ സി യുടെ കീഴിൽ തേഞ്ഞിപ്പലം പഞ്ചായത്തിലെ ദേവതിയാൽ എന്ന പ്രദേശത്ത് റിയ എന്ന കുട്ടിയെ ഗൃഹാധിഷ്ടിത പദ്ധതിയിലൂടെ SSA യിലെ റിസോർസ് അധ്യാപകർ കണ്ടെത്തുകയും പരിശീലനം നൽകുകയും ചെയ്തു വരുന്നു . ശാരീരിക പരിമിധികളാൽ റിയക്ക് സാധാരണ കുട്ടികളെ പോലെ സ്കൂളിൽ പോകുവാൻ സാധിക്കുന്നില്ല. എങ്കിലും റിസോർസ് അധ്യാപകർ കുട്ടിയെ സ്കൂളിൽ ചേർത്തുകയും വേണ്ട സഹായം അധ്യാപകരും സഹപാഠികളും നൽകി വരുന്നുണ്ട്. സ്ഥിരമായി ആഴ്ച്ചയിൽ ഒരു ദിവസം റിസോർസ് അധ്യാപകർ കുട്ടിയുടെ വീട്ടിൽ പോകുകയും വേണ്ട പരിശീലനം നൽകുകയും ചെയ്ത് വരികയും ചെയ്യുന്നു .


സംയോജിത വിദ്യാഭ്യാസം പുതിയ വഴിയിൽ



വേങ്ങര ബി .ആർ.സി .യിൽ ഐ .ഇ.ഡി.സി .കുട്ടികൾക്ക് വേണ്ടി ഒരു പരീക്ഷണം ആരംഭിച്ചു .
കമ്പ്യൂട്ടർ 32 ഇഞ്ച്‌ എൽ.സി .ഡി . ടി.വി . സ്ക്രീനുമായി കണക്ട് ചെയ്ത് ഈ കുട്ടികൾക്ക് സി.ഡി .കൾ കാണിക്കുന്നു . ഗെയിം സി.ഡി. കൾ മാത്രമല്ല ഗണിതം ,ഇംഗ്ലീഷ് , ഭാഷ , എന്നിവയും പരീക്ഷിച്ചു 
കുട്ടികളുടെ ആവേശം കണ്ടപ്പോൾ ഇത് വളരെ നേരത്തെ തുടങ്ങേണ്ടതായിരുന്നു എന്ന് തോന്നി . 500 സി.ഡി. കൾ അടങ്ങിയ ഒരു ലൈബ്രറി ആണ് സ്വപ്നം . 

അന്തിയുറങ്ങാൻ ഒരു കൂര : നിങ്ങളുടെ കനിവിനായി കാത്തിരിക്കുന്നു


പറപ്പൂർ പഞ്ചായത്തിലെ ഇരിങ്ങല്ലുർ പുല്ലാട്ടങ്ങാടി പ്രദേശത്തെ (വാർഡ്‌ നം 5 ) പട്ടയിൽ ഷീജയുടെ മകളാണ് നന്ദന(8 വയസ്‌). ഇരിങ്ങല്ലുർ എ എം എൽ പി സ്കൂളിൽ  1 ക്ലാസ്സിൽ പ്രവേശിക്കപെട്ട നന്ദന സെറിബ്രൽ പാൾസി എന്നാ ഗുരുതരമായ അവസ്ഥയിലാണ്. മാത്രമല്ല അപസ്മാരത്തിന്റെ   ലക്ഷണങ്ങൾ  ദിനം തോറും കാണുന്ന ഈ കുട്ടിയുടെ ജീവിത സാഹചര്യം വളരെ ശോചനീയമാണ് . അച്ഛൻ ഉപേക്ഷിച് പോയ നന്ദനയടക്കം   മൂന്നു കുട്ടികളെ നോക്കേണ്ട ബാധ്യത ഷീജക്കാണ്. ഒരു പ്രെസ്സിലെ ദിവസ ജോലിയിൽ നിന്നും കിട്ടുന്ന തുച്ചമായ വരുമാനമാണ് ഇവരുടെ ജീവിത മാർഗം. മൂത്ത കുട്ടിക്ക് ജന്മനാ കേൾവിക്കുറവുള്ളത് കൊണ്ട് പരപ്പനങ്ങാടിയിലെ സ്പെഷ്യൽ സ്കൂളിൽ നിർത്തി പഠിപ്പിക്കുകയാണ് .  സ്വന്തമായി ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ലാത്ത ഈ കുടുംബം ഷീജയുടെ കുടുംബ വീട്ടിലാണ് ഇപ്പോൾ  താമസികുന്നത് . ഈ വീടാകട്ടെ ഒരു കുന്നിന്പുറത്തും എത്തിപ്പെടാൻ വളരെ പ്രയാസവുമാണ് . അപസ്മാര രോഗിയായ ഈ കുട്ടിക്ക് ആവശ്യത്തിനു വൈദ്യ ശുശ്രൂഷ നൽകാൻ ഇത് മൂലം സാധികുന്നില്ല .  ആയതിനാൽ നന്ദനയുടെ കുടുംബത്തിന്‌ അന്തിയുറങ്ങാൻ ഒരു കൂരയെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ മനുഷ്യസ്നേഹികളുടെ ഹൃദയവിശാലതക്ക് കാതോർക്കുകയാണ്. നാം ഒരുമിച്ച് മനസ്സ് വെച്ചാൽ അത് സാധ്യമാവും .
പ്രതീക്ഷയോടെ , പ്രാർത്ഥനയോടെ .......


നിങ്ങളുടെ സഹായങ്ങൾ അയക്കുക  402551200547 സൗത്ത് മലബാർ ഗ്രാമീണ്‍ ബാങ്ക് .

Revunue District Kalolsavam Program Notice


എച്ച് എം കോണ്‍ഫറന്‍സ് ജനുവരി 3 വെള്ളി

മുഴുവൻ ഗവണ്മെന്റ് , ഏയ്ഡെഡ് LP/UP/HS സ്കൂളുകളിലെ എച് എം  സ്  പങ്കെടുക്കേണ്ടതാണ് .