pi

Blogger Tips and TricksLatest Tips And TricksBlogger Tricks

വായന പ്രവർത്തനങ്ങൾ

വായനാവാരം വായനാസംസ്കാരം വളര്ത്തുന്നതിനുളള വര്ഷാദ്യ ഇടപെടലായി കാണണം. വിദ്യാലയത്തിലെ എല്ലാവരേയും മികച്ച വായനക്കാരാക്കുക എന്നതാണ് ലക്ഷ്യം. ചില പ്രവര്ത്തന സാധ്യതകളാണ് ചുവടെ ചേര്ക്കുന്നത്. ഇതിനു പുറമേയുളള പ്രവര്ത്തനങ്ങളുമാകാം. ഓരോ ക്ലാസിനും പ്രവര്ത്തനപദ്ധതി വേണം. എല്പി ,യുപി നിലവാരം പരിഗണിച്ച് അനുയോജ്യമായ പ്രവര്ത്തനങ്ങള്പ്രയോജനപ്പെടുത്തുക
ലക്ഷ്യങ്ങള്
1.              വിദ്യാലയവുമായി ബന്ധപ്പെട്ട എല്ലാവരിലും വായനാശീലം വളര്ത്തുക
2.              ക്ലാസ് വായനാക്കൂട്ടം,അമ്മമാരുടെ വായനാവേദി എന്നിവ രൂപീകരിക്കുക
3.              വായനയുടെ വിവിധ തലങ്ങള്പരിചയപ്പെടുക
4.              വായനാനുഭവങ്ങള്പങ്കിടുന്നതിനുളള വിവിധ തന്ത്രങ്ങള്രൂപപ്പെടുത്തുക
5.              ആസ്വാദ്യകരമായ വായനയില്വൈദഗ്ദ്ധ്യം നേടുക
6.              മലയാളത്തിലെ വിവിധ സാഹിത്യശാഖകളെ പരിചയപ്പെടുക
7.              ദിനാചരണങ്ങളമായി ബന്ധപ്പെട്ട് വായനയുടെ സാധ്യത കണ്ടെത്തുക.
8.              പ്രൈമറി തലത്തിലെ കുട്ടികള്ക്കാവശ്യമായ വായനാ സാമഗ്രികള്കണ്ടെത്തുക വായനാ സാമഗ്രികള്വികസിപ്പിക്കുക
9.              ക്ലാസ് ലൈബ്രറിയുടെ പ്രായോഗികത പരിശോധിക്കുക
10.             ഇന്ലാന്റ് മാഗസിന്‍, ചുമര്മാഗസിന്എന്നിവയെ വായന പരിപോഷിപ്പിക്കുന്നതനായി പ്രയോജനപ്പെടുത്തുക
11.             വായന വിലയിരുത്തുന്നതിനുളള തന്ത്രങ്ങള്വികസിപ്പിക്കുക.
12.             സ്കൂള്തലത്തില്നടക്കുന്ന വായനാപ്രവര്ത്തനങ്ങള്ക്കു പ്രവര്ത്തന പദ്ധതി രൂപപ്പെടുത്തുക

പ്രവര്ത്തനങ്ങള് (കരട്)
1.              ക്ലാസ് പ്രതിനിധികളുടെ യോഗം .
ഒരു ക്ലാസില്നിന്നും രണ്ടു പ്രതിനിധികള്‍.(ആണ്കുട്ടിയും പെണ്കുട്ടിയും ) യോഗത്തില്വെച്ച് വായനോത്സവ പ്രവര്ത്തനങ്ങള്ചര്ച്ച ചെയ്ത് വിശദാംശങ്ങള്തീരുമാനിക്കണം.വായനാമോണിറ്ററിംഗ് സംഘവും ഇവരാണ്.
2.              ക്ലാസ് വായനാക്കൂട്ടങ്ങള്രൂപീകരിക്കല്‍.
ഞ്ചുപേരടങ്ങുന്ന ഗ്രൂപ്പ്. ഒരു ആഴ്ച എത്ര പുസ്തകം വായിക്കാനാകും? വായനാക്കുറിപ്പെങ്ങനെ തയ്യാറാക്കും? എന്നിവ ചര്ച്ച ചെയ്യുന്നു. ഒരു മാസത്തെ ലക്ഷ്യം തീരുമാനിക്കുന്നു.വായനാനുഭവങ്ങള്ഒരോ ഗ്രൂപ്പിലെയും ഒരോ പ്രതിനിധി പൊതുവായി പങ്കിടുന്നു. പ്രതികരണങ്ങള്‍.പ്രോത്സാഹനം. ഇത് പുസ്തക പരിചയപ്പെടുത്തല്കൂടിയാണ്
3.              വായനോത്സവം ഉദ്ഘാടനം .
ഉദ്ഘാടന യോഗത്തില്പങ്കെടുക്കുന്ന എല്ലാവരും ഒരു പുതിയ പുസ്തകം വായിച്ച അനുഭവം കൂടി പങ്കിടണം. വായനാക്കുറിപ്പിന്റെ പ്രകാശനം, അധ്യാപകരുടെ പുസ്തകം പരിചയപ്പെടുത്തല്‍,വായനാവാര സന്ദേശം, വായനോത്സവ പ്രവര്ത്തനപദ്ധതിയുടെ അവതരണം, അമ്മമാര്ക്ക് പുസ്തകം നല്കി അമ്മ വായനാവേദി രൂപീകരിക്കല് ,വായിച്ച കൃതികളുടെ രംഗാവിഷ്കാരം തുടങ്ങിയ വിവിധ പരിപാടികള്ആലോചിക്കാവുന്നതാണ്.
4.              പുസ്തകചര്ച്ച
മാസത്തില്ഒന്നു വീതം , അവസാന വാരം തിങ്കളാഴ്ച്ച. . എല്ലാവര്ക്കും അവസരം ലഭിക്കണം. വായിച്ച പുസ്തകം ഇഷ്ടപ്പെടാനുളള കാരണം,അതിന്റെ സന്ദേശം, കഥാപാത്ര നിരൂപണം, പ്രധാന ആശയങ്ങള്‍,അതെങ്ങനെ എന്നെ സ്വാധീനിച്ചു ,വായിച്ചപ്പോളുണ്ടായ തോന്നലുകള്തുടങ്ങിയവ അവതരിപ്പിക്കാം. നിര്ദിഷ്ട പുസ്തകം മാസം വായിച്ചവരെല്ലാവരും ചര്ച്ച നയിക്കാനുണ്ടാകണം.അധ്യാപികയും പുസ്തകം വായിച്ചിരിക്കണം ചര്ച്ചയില്പങ്കെടുത്ത് കുട്ടികള്കാണാത്ത തലമുണ്ടെങ്കില്അതു ചൂണ്ടിക്കാട്ടണം. (പുസ്തകചര്ച്ച എങ്ങനെ സംഘടിപ്പിക്കാം എസ് ആര്ജിയില്ചര്ച്ച ചെയ്യണ്ടേ? പരിശീലനം ആവശ്യമുണ്ടോ?
5.              ആനുകാലികപ്രസിദ്ധീകരണങ്ങളും വായനയും
ആനുകാലികങ്ങളില്വരുന്ന രചനകള്വായിച്ചു വിലയിരുത്തല്നടത്തണം, പ്രതികരണങ്ങള്ബുളളറ്റിന്ബോര്ഡില്പ്രദര്ശിപ്പിക്കണം. -വായനാവാര പ്രവര്ത്തനം, തുടരണം.
6.              വായനയും ആവിഷ്കാരവും
വായിച്ച പുസ്തകങ്ങളെ ആധാരമാക്കിയുളള നാടകം, കഥാപ്രസംഗം,മറ്റു രംഗാവിഷ്കാരം, ചിത്രീകരണം, ഇന്ലാന്റ് മാഗസിന്‍, പതിപ്പ് തുടങ്ങിയവ
7.              രചയിതാക്കളെ പരിചയപ്പെടുത്തല്
അസംബ്ലിയില്ഒരു ഇനമാകണം. കൃതികള് , സംഭാവന, സവിശേഷത ഇവ പരിചയപ്പെടുത്തണം,രചയിതാവിന്റെ ചിത്രം (A4 Size)പ്രദര്ശിപ്പിക്കണം.  ചിത്രം പിന്നീട് ചിത്രഗാലറിയിലേക്ക് മാറ്റാവുന്നതാണ്. എല്ലാവര്ക്കും പങ്കാളിത്തം,പരിചയപ്പെടുത്തല്ക്കുറിപ്പകള്ക്രോഡീകിരിച്ച് ലഘു പുസ്തകം തയ്യാറാക്കണം ( ഞങ്ങള്ക്കിഷ്ടപ്പെട്ട എഴുത്തുകാര് ).അവതാരകര്രചയിതാവിന്റെ ഒരു രചനയെങ്കിലും വായിച്ചിരിക്കണം. പവര്പോയന്റ് അവതരണം, രചയിതാക്കളുടെ ജനന മരണ ദിനാചരണവുമായി ബന്ധപ്പെടുത്തി ( പ്രതിമാസം) ജൂലൈ -ബഷീര്‍,ആഗസ്റ്റ്- എസ് .കെ, സെപ്തംബര്‍-
8.              സാഹിത്യ സാംസ്കാരിക ചിത്ര ഗാലറി തയ്യാറാക്കല്
9.              ആസ്വാദ്യകരമായ വായന
സ്വയം പരിശീലിക്കല്‍, അവതരണം, പരസ്പര വിലയിരുത്തല്‍,സെപ്തംബര്മാസം
10.             കാവ്യകൂട്ടം
പ്രതിവാര അവതരണം, പതിനഞ്ചു മിനിറ്റ് ബുധനാഴ്ച്ച ഉച്ചയ്ക്ക്.
11.             വായനാസാമഗ്രികള്വികസിപ്പിക്കല്
ഒന്ന്, രണ്ട് ക്ലാസുകള്ക്കു വേണ്ടി വായനാസാമഗ്രികള്ശേഖരിക്കല് ,കുട്ടികളുടേയും രക്ഷിതാക്കളുടേയും പ്രാദേശിക എഴുത്തുകാരുടേയും അധ്യാപകരുടേയും പങ്കാളിത്തമുളള രചനാശില്പശാല സംഘടിപ്പിക്കല്‍. രചനകള്സ്പൈറല്ബൈല്ഡ് ചെയ്ത് കുട്ടികളുടെ വായനാസാമ്ഗ്രിയായി ഉപയോഗിക്കല്
12.             വായനാപുരോഗതി വിലയിരുത്തല്
പ്രദര്ശന ബോര്ഡ് ,പരസ്പര വിലയിരുത്തല്‍,വായനാക്വിസ്.വായനാക്കുറിപ്പ്, ആസ്വാദനക്കുറിപ്പ് ഇവയുടെ ഗ്രേഡ് ഉയര്ത്താനുളള പരിപാടികള്‍, വായനയുടെ തലങ്ങള്പരിചയപ്പെടുത്തല് , വിമര്ശനാത്മക വായന പരിചയപ്പെടുത്തിയതിനു ശേഷമുളള കുറിപ്പുകളുടെ നിലവാരം.വായന ഫീഡ് ബാക്ക് നല്കല്‍..
13.             വായനയും ദിനാചരണങ്ങളും
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വായന പ്രോത്സാഹിപ്പിക്കുന്നതിനുളള തന്ത്രങ്ങള് (ക്വിസ്,, കുറിപ്പ്,അവതരണങ്ങള് )
14.             പത്രവായന
ലക്ഷ്യം:ഓരോ ദിവസവും വൈവിധ്യമുളള രീതിയില്പത്രവായന വിദ്യാലയങ്ങളില്നടത്തുന്നതിനുളള മാതൃകകള്വികസിപ്പിക്കുക..
മാധ്യമ വിശകലനം, വാര്ത്തയോടുളള പ്രതികരണം അവതരിപ്പിക്കല്എന്നിവയ്ക്കു അവസരം ഒരുക്കാവുന്നതാണ്. വാര്ത്തകള്തെരഞ്ഞെടുത്തതിന്റെ ഔചിത്യം, വൈവിധ്യം, പ്രസക്തി, അവതരണ രീതി, ആശയവിനിമയക്ഷമത എന്നിവ പരിഗണിച്ച് പത്രവാര്ത്താവതരണം വിലയിരുത്തി പ്രോത്സാഹിപ്പിക്കണം.അസംബ്ലിയില്പത്ര ക്വിസ് നടത്താം. ആഴ്ചയിലൊരിക്കല്ക്ലാസ് പത്ര പ്രകാശനവും നടത്തണം.
15.             ക്ലാസ് ലൈബ്രറി രൂപകല്പന ചെയ്യല്
വൈവിധ്യമുളള രീതികള്പരിശോധിക്കല്‍, മാതൃകകള്വികസിപ്പിക്കല്
16.             ലൈബ്രറി സജീവമാക്കല്
പുസ്തകവിതരണ രജിസ്റ്റര്‍, കുട്ടിലൈബ്രേറിയന്മാര്‍, ക്ലാസ് തലത്തില്വായനാ പുരോഗതി മോണിറ്ററ്ചെയ്യല്‍, പുസ്തകപ്രദര്ശനം,കാറ്റലോഗ് നിര്മാണം, പുസ്തകങ്ങള്നിലവാരമനുസരിച്ചും വിഭാഗം പരിഗണിച്ചും തരം തിരിക്കല്
17.             ' വായന' സാധ്യത കണ്ടെത്തല് .
വിക്കിപീഡിയ പരിചയപ്പെടുത്തല് , നെറ്റില്നിന്നും വിവരം ശേഖരിക്കാനുളള നൈപുണി വികസിപ്പിക്കല്‍, വായനാക്കൂട്ടത്തിന്റെ നേതൃത്വത്തില്ബ്ലോഗുകള്ആരംഭിക്കല്‍,  പേപ്പറുകള്പരിചയപ്പെടല്‍.
18.             വായനയില്പിന്നാക്കം നില്ക്കുന്നവരെ മുഖ്യധാരയില്എത്തിക്കല് .
സഹവര്ത്തിത വായനയുടെ സാധ്യത പ്രയോജനപ്പെടുത്തല് (പരിശീലനം ആവശ്യമുണ്ടോ?) ആക്ഷന്റിസേര്ച്ച് അനുഭവങ്ങള്പങ്കിടണോ?
19.             അമ്മമാരുടെ വായനാവേദി രൂപീകരിക്കല് .
ക്ലാസ് പിടി എയില്തീരുമാനമെടുക്കണം. വായനാനുഭവങ്ങള്പങ്കിടാനവസരം കൊടുക്കണം. മാസത്തിലൊരിക്കല്അസംബ്ലിയില്അവരിലൊരാള്പുസ്തകം പരിചയപ്പെടുത്തട്ടെ. കവിതാവതരണം നടത്താം. അമ്മമാരുടെ സാഹിത്യസമാജം ആലോചിക്കാം.കലോത്സവവും.രചനാശില്പശാല നടത്താം.വായനാക്കുറിപ്പ് മത്സരം സംഘടിപ്പിക്കാം. കുട്ടികളുടെ വായനാക്കുറിപ്പുകള്വിലയിരുത്താനവസരം നല്കാം.ക്ലാസ് തലത്തിലും സ്കൂള്തലത്തിലും ഏറ്റവും കൂടുതല്പുസ്തകം വായിച്ചഅമ്മയേയും കുട്ടിയേയും പുരസ്കാരം നല്കി പ്രോത്സീഹിപ്പിക്കാം
20.             വായനാക്കുറിപ്പുകളുടെ പതിപ്പ് . വായനാവാരപ്രവര്ത്തനം . മികച്ച കുറിപ്പുകള്ക്കു സമ്മാനം.പതിപ്പില്പ്രഥമാധ്യാപികയടക്കമുളള അധ്യാപകരുടേയും രക്ഷിതാക്കളുടേയും രചനകള്വേണ്ടേ?
21.             സഞ്ചരിക്കുന്ന ആസ്വാദനക്കുറിപ്പ് പുസ്തകം . ഓരോ ദിവസവും ഓരോ കുട്ടി എഴുതണം. വീട്ടിലുളള ആരെങ്കിലും ഒരാള്പുസ്തകത്തെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തണം. കൈമാറി കൈമാറി എല്ലാവരുടേയും രചനകളാകുമ്പോള്അധ്യാപകരുടെ ആസ്വാദനക്കുറിപ്പും ( ടീച്ചേഴ്സ് വേര്ഷന് )വിലയിരുത്തല്കുറിപ്പുകളും. വീണ്ടും പ്രയാണം.
                                                                            
(വായന പ്രോത്സാഹിപ്പിക്കുന്നതിനായി  ഡയറ്റ് ഇടുക്കിയിലെ  ടി ടി സി  വിദ്യാര്ഥികള്തയ്യാറാക്കിയ പ്രവര്ത്തനപദ്ധതി)
ലക്ഷ്യങ്ങള്
·                     വായനയുടെ വിവിധ തലങ്ങള്പരിചയപ്പെടുക
·                     വായനാനുഭവങ്ങള്പങ്കിടുന്നതിനുളള വിവിധ തന്ത്രങ്ങള്‍  രൂപപ്പെടുത്തുക
·                     ആസ്വാദ്യകരമായ വായനയില്വൈദഗ്ദ്ധ്യം നേടുക
·                     മലയാളത്തിലെ വിവിധ സാഹിത്യശാഖകളെ പരിചയപ്പെടുക
·                     ദിനാചരണങ്ങളമായി ബന്ധപ്പെട്ട് വായനയുടെ സാധ്യത കണ്ടെത്തുക.
·                     പ്രൈമറി തലത്തിലെ കുട്ടികള്ക്കാവശ്യമായ വായനാ സാമഗ്രികള്കണ്ടെത്തുക
·                     വായനാ സാമഗ്രികള്വികസിപ്പിക്കുക
·                     ക്ലാസ് ലൈബ്രറിയുടെ പ്രായോഗികത പരിശോധിക്കുക
·                     ഇന്ലാന്റ് മാഗസിന്‍, ചുമര്മാഗസിന്എന്നിവയെ വായന പരിപോഷിപ്പിക്കുന്നതനായി പ്രയോജനപ്പെടുത്തുക
·                     വായന വിലയിരുത്തുന്നതിനുളള തന്ത്രങ്ങള്വികസിപ്പിക്കുക.
·                     സ്കൂള്തലത്തില്നടക്കുന്ന വായനാപ്രവര്ത്തനങ്ങള്ക്കു പ്രവര്ത്തന പദ്ധതി രൂപപ്പെടുത്തുക
·                      
 പ്രവര്ത്തനങ്ങള്
1.ഉപന്യാസ രചന- 
ലക്ഷ്യംഃ വായനയടെ പ്രസക്തി വിശകലനം ചെയ്യുന്നതിനവസരം ഒരുക്കുക
വായന ആധുനിക ജീവിതത്തില്ചെലുത്തുന്ന സ്വാധിനം
ചുമതല- ആതിര മോള്‍, ജംല. തീയതി 19.06.2012
2,കവിപരിചയം
ലക്ഷ്യം: കവിതകള്വായിക്കുന്നതിനും കാവ്യസവിശേഷതകള്മനസ്സിലാക്കുന്നതിനും അവസരം സൃഷ്ടിക്കുക
ആഴ്ചയില്രണ്ടു കവികളെ വീതം, ക്ലാസ് നമ്പരടിസ്ഥാനത്തില്ചുമതല.
 3. സന്ദേശം
ലക്ഷ്യം: വായനാദിനത്തില്നല്കേണ്ട സന്ദേശങ്ങളുടെ രീതി തിരിച്ചറിയുക, സന്ദേശം തയ്യാറാക്കുന്നതില്കഴിവു നേടുക
വായനയുടെ പ്രാധാന്യം. അസംബ്ലിയില്‍ .ചുമതല- ശ്രീഹരി. 19.06.2012
4.സംവാദം
ലക്ഷ്യം: വായനയുടെ നിലവിലുളള അവസ്ഥ വിശകലനം ചെയ്തു ഇടപെടല്‍  സാധ്യതകള്കമ്ടെത്തുക
 വിഷയം -വായന തളരുകയാണോ വളരുകയാണോ.. ചുമതല-ശ്രീഹരി, മോഡറേറ്റര്‍- ആനീഷ 20.06.2012
5. ദിനാചരണവും വായനയും 
ലക്ഷ്യം:വിവിധ ദിനാചരണസന്ദര്ഭങ്ങളുമായി ബന്ധപ്പെട്ട് റഫറന്സിനു വേണ്ടിയും മഹത് വ്യക്തികളെ പരിചയപ്പെടുത്തുന്നതിനായും പുസ്തകങ്ങള്പ്രയോജനപ്പെടുത്തുന്നതിനും ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വായന പ്രോത്സാഹിപ്പിക്കുന്നതിനുളള തന്ത്രങ്ങള്‍( ക്വിസ്,, കുറിപ്പ്, അവതരണങ്ങള്‍) വികസിപ്പിക്കുന്നതിനും അവതരം ഒരുക്കുക.
6.പുസ്തകചര്ച്ച. 
ലക്ഷ്യം: ആഴത്തിലുളള വായന നടത്തുന്നതിനും വായനാനുഭവങ്ങള്പങ്കിടുന്നതിനും വേദി ഒരുക്കുക.
മാസത്തില്ഒന്നു വീതം ,, അവസാന വാരം തിങ്കളാഴ്ച്ച. സായാഹ്നചര്ച്ച 4-4.30. രണ്ടംഗ സംഘം. പതിനെട്ടു പേര്ക്ക് അവസരം. സാഹിത്യ ശാഖകള്ക്കു പ്രാതിനിധ്യം വരണം. ചുമതല അജ്മല്‍, നിത.
7. ആസ്വാദ്യകരമായ വായന
ലക്ഷ്യം: വിദ്യാലയങ്ങളില്നടത്തേണ്ട ആസ്വാദ്യകരമായ വായനയുടെ മാതൃക വികസിപ്പിക്കുക.
ആശയം ഉള്ക്കൊണ്ട് ഉച്ചാരണ ശുദ്ധിയോടെ  ഭാവാനുസാരിയായി ശബ്ദവ്യതിയാനത്തോടെ വായിക്കല്മത്സരം , അവതരണം, പരസ്പര വിലയിരുത്തല്‍, സെപ്തംബര്മാസം . ചുമതല ആര്യ .കെ പി, ക്രിസ്റ്റി.
8.ചിത്രരചനാ മത്സരം
ലക്ഷ്യം: സാഹിത്യകൃതികളുടെ വായനയില്താല്പര്യം ജനിപ്പിക്കുന്നതിനുളള വിവിധസങ്കേതങ്ങളുടെ സാധ്യത പരിശോധിക്കുക.
നല്കുന്ന കവിത/ കഥ യെ ആസ്പദമാക്കി ചിത്രീകരണം. ചുമതല കൃഷ്ണ. 22/ 06.2012
9. ആല്ബം തയ്യാറാക്കല്
ലക്ഷ്യം: വിവധ സാഹിത്യ രചനകള്പഠിപ്പിക്കുന്ന അവസരത്തിലും ദിനാചരണങ്ങളിലും  വിദ്യാര്ഥികളെ പരിചയപ്പെടുത്തുന്നതിനു സഹായകമായ ശേഖരണരീതികള്വികസിപ്പിക്കുക
പ്രസിദ്ധരായ എഴുത്തുകാരെക്കുറിച്ച് ചെറു കുറിപ്പും ഫോട്ടോയും ഉള്പ്പെടുത്തി ആകര്ഷകമായ രീതിയല്ക്ലാസുകളില്പ്രയോജനപ്പെചുത്താവുന്ന ആല്ബം രൂപകല്പനചെയ്യല്‍. ഗ്രൂപ്പടിസ്ഥാനത്തില്‍. മികച്ചതിനു സമ്മാനം. നവംബര്ആദ്യവാരം .ചുമതല ഷിബിന.
10. പോസ്റ്റര്തയ്യാറാക്കല്
ലക്ഷ്യം: ദിനാചരണപോസ്റ്ററുകള്ആകര്ഷകമായ വിധം  തയ്യാറാക്കുന്നതില്കവിവു നേടുക.
വായനദിനത്തോടനുബന്ധിച്ച്.
11.കാവ്യകൂട്ടം.
ലക്ഷ്യം: കവിതാസ്വാദന സന്ദര്ഭങ്ങള്ഒരുക്കുക.
 പ്രതിവാര അവതരണംപതിനഞ്ചു  മിനിറ്റ് ബുധനാഴ്ച്ച നാലു മണി. ബേസിക് ഗ്രൂപ്പ്. ചുമതല ആര്യ രമേശ്.
12.പത്രവായന
ലക്ഷ്യം:ഓരോ ദിവസവും വൈവിധ്യമുളള രീതിയില്‍ .പത്രവായന വിദ്യാലയങ്ങളില്നടത്തുന്നതിനുളള മാതൃകകള്വികസിപ്പിക്കുക., മാധ്യമ വിശകലനം, എന്നിവയക്കു അവസരം ഒരുക്കുക. (അസംബ്ലി/ ക്ലാസ്.)
13. രചയിതാക്കളെ പരിചയപ്പെടുത്തല്. 
ലക്ഷ്യം: എഴുത്തുകാരുടെ രചനകള്‍, സംഭാവന, രചനാസവിശേഷത ഇവ പരിചയപ്പെടുന്നതിനു അവസരം ഒരുക്കുക.
 എല്ലാവര്ക്കും പങ്കാളിത്തം, ലഘു പുസ്തകം തയ്യാറാക്കല്‍ ( വാര്ഷികം ), ചിത്രഗാലറിക്കുറിപ്പ് തയ്യാറാക്കല്‍, പവര്പോയന്റ് അവതരണം, ( പ്രതിമാസം) ജൂലൈ -ബഷീര്‍, ആഗസ്റ്റ്- എസ് ., സെപ്തംബര്‍-
 14. സാഹിത്യ സാംസ്കാരിക ചിത്ര ഗാലറി തയ്യാറാക്കല്‍.
ലക്ഷ്യം: ക്ലാസില്വായനാന്തരീക്ഷം ഒരുക്കുക , പഠനസൗഹൃദപരമാക്കുക.
നവംമ്പര്മാസം പ്രകാശനം
15.ആനുകാലികപ്രസിദ്ധീകരണങ്ങളും വിദ്യാഭ്യാസവും.
ലക്ഷ്യം: ആനുകാലികപ്രസിദ്ധീകരണങ്ങളുടെ വായന പ്രോത്സാഹിപ്പിക്കുക
വിലയിരുത്തല്‍, പ്രതികരണങ്ങള്‍, അവതരണം -വായനാവാര പ്രവര്ത്തനം, ടേമില്ഒരു തവണ വീതം . വിദ്യാഭ്യാസ പ്രാധാന്യമുളള ഇനങ്ങള്ശേഖരിക്കല്‍.പങ്കിടല്‍.
16. വായനാസാമഗ്രികള്വികസിപ്പിക്കല്‍.
ലക്ഷ്യം: വിദ്യാര്ഥികള്ക്കനുയോജ്യമായ വായനാ സാമഗ്രികള്വികസിപ്പിക്കുന്നതില്വൈദഗ്ധ്യം നേടുക
ഒന്ന്, രണ്ട് ക്ലാസുകള്ക്കു വേണ്ടി. ജൂലൈ രണ്ടാം വെള്ളിയാഴ്ച്ച .ചുമതല-സുറുമി.
17. വായനാസാമഗ്രികള്ശേഖരിക്കല്‍.
ലക്ഷ്യം: ക്ലാസ് നിലവാരത്തിനനുയോജ്യമായ വൈവിധ്യമുളള വായനാസാമഗ്രികള്കണ്ടെത്തുന്നതിനുളള കഴിവു വളര്ത്തുക 
ആഗസ്റ്റ് മാസം .ചുമതല ക്ലാസ് ലീഡര്
18.സ്കൂളുകളിലെ വായനാ സംസ്കാരം -സെമിനാര്‍- ഒക്ടോബര്
ലക്ഷ്യം:ടീച്ചിംഗ് പ്രാക്ടീസനുഭവങ്ങെളുടെ വെളിച്ചത്തില്സ്കൂളുകളിലെ വായനാപ്രവര്ത്തനങ്ങല്വിശകലനം ചെയ്യുകയും മെച്ചപ്പെടുത്തിനുളള നിരദ്ദേശങ്ങള്രൂപപ്പെടുത്തുകയും ചെയ്യുകഅവതരണം.വായനാപ്രവര്ത്തനങ്ങള്ക്കു പ്രവര്ത്തന പദ്ധതി രൂപപ്പെടുത്തല്
19.വായനാപുരോഗതി വിലയിരുത്തല് 
 ലക്ഷ്യം: വിദ്യാര്ഥികളുടെ വായന വിലയിരുത്തുന്നതിനുളള രീതികള്അധ്യാപകവിദ്യാര്ഥികള്സ്വയം പരിശോധിച്ചു നോക്കുന്നതിനു അവസരം ഒരുക്കുക
പ്രദര്ശന ബോര്ഡ് പരസ്പര വിലയിരുത്തല് 
20.വായനയും ആവിഷ്കാരവും 
ലക്ഷ്യം: വായാനാനുഭവങ്ങള്സാര്ഗാത്മകമായി പങ്കിടുന്നതിനുളള രീതികള്പ്രയോഗിച്ചു നോക്കുക
സ്കിറ്റ് -ചങ്ങമ്പുഴക്കവിത-വാഴക്കുലയെ ആസ്പദമാക്കി. 19.06.2012 . വായിച്ച പുസ്തകങ്ങളെ ആധാരമാക്കിയുളള നാടകം, കഥാപ്രസംഗം, മറ്റു രംഗാവിഷ്കാരം, ചിത്രീകരണം, ഇന്ലാന്റ് മാഗസിന്‍, പതിപ്പ് തുടങ്ങിയവ എല്ലാ മാസവും. ചുമതല ആതിരാ സിദ്ധാര്ഥന്
21.ക്ലാസ് ലൈബ്രറി രൂപകല്പന ചെയ്യല്മത്സരം 
ലക്ഷ്യം:വൈവിധ്യമുളള രീതികള്പരിശോധിക്കുക, മാതൃതകള്തയ്യാറാക്കുക, ആഗസ്റ്റ് ആദ്യശനി. ചുമതല ഫൗസിയ, ശാനിലി.
22.ഡയറ്റ് ലൈബ്രറി സജീവമാക്കല്
23.
വായന' സാധ്യത കണ്ടെത്തല് 
24.
വായനാക്കുറിപ്പുകളുടെ പതിപ്പ് . വായനാവാരപ്രവര്ത്തനം . മികച്ചകുറിപ്പുകള്ക്കു സമ്മാ
ഏലൂര്‍ എംഇഎസ് ഈസ്റ്റേണ്‍ യുപിസ്കൂളിന്‍റെ ലക്‌ഷ്യം 
ഉച്ചയ്ക്ക് ഒന്നേകാല്‍ മുതല്‍ രണ്ട് മണിവരെ -പുസ്തകസഞ്ചി 

·                     വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും സ്വതന്ത്ര വായനയിലേക്ക് നയിക്കുക
·                     കുട്ടികളെ പുസ്തകങ്ങളിലേക്ക് അടുപ്പിക്കുക, വായനയുടെ ലോകത്തേക്ക് അവരെ എത്തിക്കുക



·                     പ്രീപ്രൈമറി ക്ലാസ് മുതല്‍ അഞ്ചാം ക്ലാസു വരെ ഇനിയെന്നും ഓരോ ക്ലാസ്സിലും ദിവസവും ഉച്ചയ്ക്ക് ഒന്നേകാല്‍ മുതല്‍ രണ്ട് മണിവരെ കുട്ടി ലൈബ്രേറിയന്മാര്‍ പുസ്തകസഞ്ചിയുമായെത്തും. ഓരോ സഞ്ചിയിലും 50 പുസ്തകവും ഒരു ദിനപ്പത്രവും ഒരു വിതരണരജിസ്റ്ററും ഉണ്ടാകും. കുട്ടികള്‍ക്കാവശ്യമായ പുസ്തകം അവര്‍ക്ക് തിരഞ്ഞെടുക്കാം. കുട്ടികളെടുക്കുന്ന പുസ്തകവിവരം ലൈബ്രേറിയന്‍ വിതരണ രജിസ്റ്ററിലും കാര്‍ഡിലും രേഖപ്പെടുത്തും.
ഒരുവര്‍ഷം ഒരു കുട്ടി 50 പുസ്തകമെങ്കിലും 

·                     ഒരുവര്‍ഷം ഒരു കുട്ടി 50 പുസ്തകമെങ്കിലും വായിക്കണമെന്നാണ് ലക്ഷ്യം. വായിച്ച പുസ്തകത്തെക്കുറിച്ച് ലഘുകുറിപ്പ് തയ്യാറാക്കണം.
വായനയെ പിന്തുടരും 

·                     ക്ലാസധ്യാപകന്‍ ആഴ്ചയിലൊരിക്കല്‍ ഇവ പരിശോധിച്ച് ഗ്രേഡ് നല്‍കും. വായിച്ച പുസ്തകത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിന് സ്‌കൂള്‍ അസംബ്ലിയില്‍ അവസരമൊരുക്കും.
നിലവാരത്തിനനുസരിച്ച് പുസ്തകങ്ങള്‍ അതതുക്ലാസ്സുകളില്‍ 

·                     ഓരോ ക്ലാസ്സിലെയും കുട്ടികളുടെ നിലവാരത്തിനനുസരിച്ച് പുസ്തകങ്ങള്‍ അതതുക്ലാസ്സുകളില്‍ നിന്നും കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കുകയാണ് ഈ പദ്ധതിവഴി നടപ്പിലാക്കുന്നത്.
രക്ഷിതാക്കളുടെസഹകരണം 

·                     രക്ഷിതാക്കളുടെ പൂര്‍ണസഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് ബിനാനി സിങ്കിന്റെ സഹായസഹകരണവുമുണ്ട്.
·