pi

Blogger Tips and TricksLatest Tips And TricksBlogger Tricks

GANITHA VIJAYAM

ഗണിത വിജയം  

   കുട്ടികളിൽ ഗണിതത്തിലുള്ള പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി സമഗ്ര ശിക്ഷയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ പ്രവർത്തനമാണ്‌ ഗണിത വിജയം. വേങ്ങര ബി ആർ സി യിൽ  4  സ്കൂളുകളിലായാണ്  ഗണിത വിജയം നടപ്പിലാക്കിയത്. 12  ദിവസത്തെ പരിശീലനത്തിൽ  2 ദിവസം രക്ഷിതാക്കൾക്ക്    TLM WORKSHOP ഉം ബാക്കി  ദിവസം കുട്ടികൾക്ക് കളികളിലൂടെയുള്ള ക്ലാസ്സുകളുമാണ് നൽകിയത്.  പരിമിതികളൊന്നുമില്ലാതെ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ഒരുപോലെ ഏറ്റെടുത്ത്  പരിപാടി വിജയകരമാക്കി.കളികളിലൂടെയുള്ള  ഗണിതം കുട്ടികൾക്ക് കണക്കിനോടുള്ള ഭയം ഇല്ലാതാക്കി. എ യു പി എസ് പറപ്പൂർ, ജി യു പി എസ് തേഞ്ഞിപ്പാലം, പി എം എസ് എ എം എ യു പി എസ് കാരാത്തോട്, എ യു പി എസ് എടക്കപ്പറമ്പ് എന്നീ സ്കൂളുകളിലായാണ് പരിശീലനം നടന്നത്.










SELF - DEFENCE



സെൽഫ് ഡിഫെൻസ്

                 വെല്ലുവിളികളും പ്രലോഭനങ്ങളും  നേരിടുന്ന ഈ  വർത്തമാനകാലഘട്ടത്തിൽ  പെൺകുട്ടികളുടെ സുരക്ഷക്കും ആത്മവിശ്വാസം നേരിടുന്നതിനും  സമഗ്ര ശിക്ഷ കേരളയുടെ  നേതൃത്വത്തിൽ പലവിധപരിപാടികളും നടപ്പിലാക്കിയിട്ടുണ്ട്  വേങ്ങര ബി ആർ സി ക്ക് കീഴിൽ 4  സ്കൂളുകളിലായി 129 കുട്ടികളാണ് സെല്ഫ് ഡിഫെൻസ് പരിശീലനത്തിൽ പങ്കാളികളായത്. ജി വി എച്ച് എസ് എസ്  വേങ്ങര, ജി എം വി എച്ച് എസ് എസ്  വേങ്ങര, ജി എച്ച് എസ് എസ് സി യു ക്യാമ്പസ് , ജി എച്ച് എസ് എസ് പെരുവള്ളൂർ  എന്നീ സ്കൂളുകളിലാണ്  പരിശീലനം നടന്നത്.എല്ലാ സ്കൂളുകളിലും കരാട്ടെ  പരിശീലനമാണ്  സെൽഫ് ഡിഫെൻസ് പരിശീലനത്തിനായി തിരഞ്ഞെടുത്തത്  
GMHSS CU CAMPUS

GMVHSS VENGARA


GVHSS CHELARI