ഹൈ സ്കൂൾ അറ്റാചിട് LP/UP സ്കൂളുകളിലെ വാർഷിക പരീക്ഷ ചോദ്യ പേപ്പറുകൾ വിതരണത്തിന് തയ്യാറായി . 5 മണിക്ക് മുൻപ് ബി ആർ സി യിൽ നിന്ന് കൈപറ്റുക.
ചോദ്യപേപ്പര്‍ യാത്രാക്കൂലി കൈപറ്റുക
2013-14 വര്‍ഷത്തില്‍ പരീക്ഷാ പേപ്പര്‍ ബി ആര്‍ സിയില്‍ നിന്നും കൊണ്ട് പോയ ഇനത്തില്‍ പ്രധാന അധ്യാപകര്‍ക്ക് നല്‍കാനുളള യാത്രാക്കൂലി എത്രയും പെട്ടൊന്ന് ബി ആര്‍ സിയില്‍ നിന്നും കൈപറ്റുക.
Click to View Transportation Amount
യൂണിഫോമിന്റെ ബാക്കി തുക അടച്ച് റസിപ്ത് കൈപറ്റുക
2013-14 വര്‍ഷത്തില്‍ വേങ്ങര ബി ആര്‍ സിയില്‍ നിന്നും ഗവണ്‍മെന്റ് സ്കൂളുകള്‍ക്ക് നല്‍കിയ യൂണിഫോം തുകയില്‍ അധികം വന്ന തുക മാര്‍ച്ച് 10ന് മുമ്പായി ബി ആര്‍ സിയില്‍ അടച്ച് റസിപ്ത് കൈപറ്റണമെന്ന് താത്പര്യപ്പെടുന്നു.
മെയിന്റനന്‍സ് ഗ്രാന്റ് സ്കൂള്‍ ഗ്രാന്റ് എന്നിവയുടെ യു.സി മാര്‍ച്ച് പത്തിന് മുമ്പായി ബി ആര്‍ സിയില്‍ എത്തിക്കുക
2013-14 വര്‍ഷത്തില്‍ വേങ്ങര ബി ആര്‍ സിയില്‍ നിന്നും സ്കൂളുകള്‍ക്ക് അനുവദിച്ച സ്കൂള്‍ ഗ്രാന്റ് മെയിന്റനന്‍സ് ഗ്രാന്റ് എന്നിവയുടെ യു.സി മാര്‍ച്ച് 10ന് മുമ്പായി ബി ആര്‍ സിയില്‍ എത്തിക്കാന്‍ താത്പര്യപ്പെടുന്നു.
വിജയഭേരി പരീക്ഷ 26/02 / 2014 നു 3 മണിക്ക് നടക്കുന്നതാണ്
വിജയഭേരി പരീക്ഷ 26/02 / 2014 നു 3 മണിക്ക് നടക്കുന്നതാണ്
ഫെബ്രുവരിയിൽ നടക്കേണ്ട വിജയഭേരി ചോദ്യപേപ്പർ ബി ആർ സി യിൽ വിതരണം തുടങ്ങി
ഫെബ്രുവരിയിൽ നടക്കേണ്ട വിജയഭേരി ചോദ്യപേപ്പർ ബി ആർ സി യിൽ വിതരണം തുടങ്ങി
അവര്‍ ഒരിക്കല്‍ കൂടെ ഒത്ത് ചേര്‍ന്നു
ഓരോ
യാത്ര കഴിയുമ്പോഴും രക്ഷിതാക്കളുടെ
മുഖത്ത് കാണുന്ന വെളിച്ചവും
പ്രതീക്ഷയുമാണ് അടുത്ത യാത്രയെ
കുറിച്ച് ബി.ആര്‍.സിയെ
ചിന്തിപ്പിക്കുന്നത്.ക്യാമ്പുകളും
യാത്രകളുമാണ് വൈകല്യവും
വെല്ലുവിളിയും നേരിടുന്ന
കുട്ടികളുടെ ജീവിതത്തിലെ
നിറമുളള ഓര്‍മകള്‍.ഹോം
ബേസഡ് കുട്ടികള്‍ അവരുടെ
സ്വകാര്യ സമയങ്ങളില്‍ ആര്‍
ടി മാരുടെ കാതുകളില്‍
മന്ത്രിച്ചതാണ് വീട് വിട്ടുള്ളൊരു
യാത്ര എന്ന ആശയം.വീടിനപ്പിറത്തെ
ലോകം തേടിയുളള പുറപ്പെടല്‍
ജീവിതം തന്നെ തിരിച്ച് കിട്ടിയത്
പോലൊത്തൊരു അനുഭൂതിയാണ്
അവര്‍ക്ക് നല്‍കുന്നത്.ആദ്യ
യാത്ര കഴിഞ്ഞ് വീട്ടിലെത്ത്
തന്നെ പഠിപ്പിക്കാന്‍ വന്ന
ടീച്ചറോട് ആഫിയ പറഞ്ഞത്
ടീച്ചരെ ഞങ്ങള്‍ക്കും
പുറത്തൊക്കെ പോവാനും കാഴ്ചകള്‍
കാണാനും ഒക്കെ പറ്റുമല്ലെ!അവളന്നാണ്
അവളെ തിരച്ചറിഞ്ഞത്.രക്ഷിതാക്കള്‍ക്കും
പറയാനുളളത് ഇത് തന്നെയാണ്.ഞങ്ങളുടെ
മക്കള്‍ക്കും ലോകം കാണാനും
ഭൂമിയുടെ പച്ചപ്പും കടലിന്റെ
ഇരമ്പലും ഇതൊക്കെ കാണാനും
ആസ്വദിക്കാനും കഴിയുമല്ലെ......
ബി.ആര്‍.സിക്കും
മാറി നില്‍ക്കാന്‍
കഴിയുന്നില്ല.ഞങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍ ലോകം
അംഗീകരിക്കുന്നു.അവര്‍
ഞങ്ങളില്‍ നിന്ന് അക്ഷരങ്ങള്‍ക്കപ്പുറം
ഇത് പോലുളള ചില എടുത്ത്
ചാട്ടങ്ങളും പ്രതീക്ഷക്കുന്നു
എന്നറിയുമ്പോള്‍ ഞങ്ങളും
തേടി നടക്കയാണ്.ഇനി
ഈ മക്കളെ കയ്യും പിടിച്ച്
എന്താണ് കാണിക്കേണ്ടത്
.എവിടേക്കാണ്
കൊണ്ട് പോകേണ്ടത്.അവര്‍ക്കാഗ്രഹമെങ്കില്‍
ആകാശത്തിനും അപ്പുറത്ത് ഒരു
ലോകമുണ്ടങ്കില്‍ അതാ അങ്ങോട്ടും
കൊണ്ട് പോവാന്‍ ഞങ്ങളൊരുക്കമാണ്.
രണ്ടായിരത്തി
പതിനാല് ഫെബ്രുവരി അഞ്ചിന്
ഞങ്ങള്‍ വീണ്ടും യാത്ര
പുറപ്പെട്ടു.രക്ഷിതാക്കളും
വിദ്യാര്‍ത്ഥികളും ടീച്ചര്‍മാരും
എല്ലാവരെയും കുത്തിനിറച്ച്
കാലത്ത് പത്ത് മണിക്ക് നിറയെ
ആളുകളുമായി ഞങ്ങളുടെ ബസ്
യാത്ര പുറപ്പെട്ടു.ഇത്
വരെ ആരും തിരഞ്ഞെടുക്കാത്ത
അധികമാര്‍ക്കും അറിയുക പോലും
ചെയ്യാത്ത തിരൂര്‍ തുഞ്ചന്‍
പറമ്പിനോട് ചേര്‍ന്ന് കിടക്കുന്ന
നൂര്‍ലേക്.ഫേസ്ബുക്കിന്റെ
ഭാഷയില്‍ പറയുകയാണെങ്കില്‍
നൂറ് ലൈക് കൊടൂക്കണം അത്രയും
സുന്ദരമായ സ്ഥലും . പ്രകൃതിയെ
അതിന്റെ തനിമയില്‍ കാത്ത്
സൂക്ഷിക്കുന്ന അപൂര്‍വ്വം
ചലയിടങ്ങളിലൊന്ന്.അതിന്റെ
ഉടമസ്ഥന്‍ കുഞ്ഞിപ്പയോട്
ഞങ്ങളൊന്ന് വെറുതെ സംസാരിച്ചതാ
കുട്ടികളെയും കൊണ്ട് വന്നോട്ടെ
എന്ന്,ചോദിച്ച്
തീരും മുമ്പെ,അവര്‍ക്കൊക്കെ
കാണാനും വരാനും അല്ലെങ്കില്‍
പിന്നെ ആര്‍ക്കാണ് ഞാനിതൊക്കെ
ഇങ്ങിനെ സംരക്ഷിച്ച് കൊണ്ട്
നടക്കുന്നത്.നൂര്‍
ലേക്കിന്റെ എല്ലാ വാതിലുകളും
ഞങ്ങള്‍ക്ക് മുന്നില്‍ തുറന്ന്
വെച്ച അന്ന് ഞങ്ങള്‍ വീണ്ടും
സ്വപ്നം കാണാന്‍ തുടങ്ങി.അടുത്ത
യാത്ര എന്നായിരിക്കും.....ആ
മക്കളുടെ കളിയും ചിരിയും
സന്തോഷവും കാണുമ്പോള്‍ നമുക്ക്
തോന്നും ഇത് വരെ വൈകല്യം എന്ന
പേരില്‍ ഇവറ്റകളെ തളച്ചിട്ട
നമുക്കായിരുന്നോ
വൈകല്യമെന്ന്........അന്ന്
മുഴുവനും അവരവിടെ പൂമ്പാറ്റകളെ
പോലെ പാറി പറന്ന് നടന്നു......
തിരിച്ച് വരാന്‍
നേരമായപ്പോള്‍ ഊഞ്ഞാലയില്‍
പിടിച്ച് ഞാന്‍ വരുന്നില്ല
എന്ന് പറഞ്ഞ് ആ കുരുന്ന് വാവയെ
…....... വീല്‍ ചെയറില്‍
നിന്നെണീറ്റ് എനിക്കും ആടണം
എന്ന് പറഞ്ഞ പൊന്ന് മോളെ..........
ഊഞ്ഞാലയില്‍ ഇരുത്തി
ആട്ടി തുടങ്ങുമ്പോള്‍ ഞാന്‍
ആടുകയാണെന്ന് പോലും അറിയാതെ
ചിരിച്ചോണ്ടിരുന്നു കുഞ്ഞ്
പൈതലിനെ..........ദൂരെ
എല്ലാം നോക്കി എന്തോ വല്ലാത്തൊരു
നിര്‍ത്തം നിന്ന ആ രക്ഷിതാവിന്റെ
മനസ്സിനകത്തെന്താവും അതാവും
അപ്പോള്‍ പറഞ്ഞിരിക്ക.......അതാണ്‍
വേങ്ങര ബി ആര്‍ സി അവര്‍ക്കൊരുക്കി
കൊടുക്കുന്നത്..........കുഞ്ഞിപ്പയുടെ
കയ്യും പിടിച്ച് ഒന്ന്
ഗംഭിരമായിരിക്കുന്നു ഈ
സ്വികരണം എന്ന അര്‍ത്ഥത്തില്‍
ഒന്ന് കുലുക്കി എന്നിട്ട്
ഞങ്ങള്‍ തിരിച്ച് പോന്നു............
കണ്ണമംഗലം പഞ്ചായത്തില്‍ "കൈതാങ്ങ് "ആരംഭിച്ചു
രണ്ടായിരത്തി
പതിമൂന്ന് പതിനാല് വാര്‍ഷിക
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
കണ്ണമംഗലം പഞ്ചായത്ത്
സകൂളുകളില്‍ രക്ഷിതാക്കള്‍ക്ക്
വേണ്ടി നടപ്പിലാക്കുന്ന
പരിപോഷണ പരിപാടിയാണ്
കൈതാങ്ങ്.പ്രഗത്ഭരായ
പരിശീലകരുടെ നേതൃത്വത്തില്‍
പഞ്ചായത്തിലെ മുഴുവന്‍
രക്ഷിതാക്കളെയും ശാക്തീകരിക്കയാണ്
കൈതാങ്ങ് പരിപാടിയിലൂടെ
പഞ്ചായത്ത് ചെയ്യുന്നത്.
പഞ്ചായത്ത് ഫണ്ടില്‍
നിന്ന് ഓരോ സ്കൂളൂകള്‍ക്കും
റഫ്റഷ്മെന്റ് ഇനത്തില്‍
ആയിരും രൂപ വകയിരുത്തി,വേങ്ങര
ബി ആര്‍ സിയുടെ സഹകരണത്തോടെ
പി.ടി.എയും
രക്ഷിതാക്കളും അധ്യാപകരുമാണ്
സകൂളുകളില്‍ പരിശീലന പരിപാടികള്‍
നടത്തുന്നത്.അവകാശാധിഷ്ടിത
വിദ്യാലയത്തിലെ രക്ഷിതാവിന്റെ
കടമ,കുട്ടിയും
അവകാശങ്ങളും എന്നീ വിഷയങ്ങള്‍ക്കാണ്
പരിശീലനം ഊന്നല്‍
നല്‍കുന്നത്.പരിപാടിയുടെ
പഞ്ചായത്ത് തല ഉദ്ഘാടനം
കണ്ണമംഗലും പഞ്ചായത്ത്
പ്രസിഡന്റ് ശ്രീ നെടുംപളളി
സൈദു കണ്ണമംഗലും ഗവണ്‍മെന്റ്
യു.പി സകൂളില്‍
നിര്‍വ്വഹിച്ചു.രണ്ടായിരത്തി
പതിനാല് ഫെബ്രുവരി നാലിന്
സകൂള്‍ ഹാളില്‍ നിറഞ്ഞ്
കവിഞ്ഞ രക്ഷിതാക്കളുടെ
സാന്നിധ്യത്തില്‍ കണ്ണമംഗലം
പഞ്ചായത്ത് വിദ്യാഭ്യാസ
കാര്യത്തില്‍ ചെയ്തു
കൊണ്ടിരിക്കുന്ന അക്ഷരകിരണം
പരിപാടിയെ രക്ഷിതാക്കള്‍ക്കും
അധ്യാപകര്‍ക്കും മുമ്പില്‍
പരിചയപ്പെടുത്തി കൊണ്ടാണ്
അദ്ദേഹം ഉദ്ഘാടന പ്രസംഗം
നിര്‍വ്വഹിച്ചത്.സ്കൂള്‍
പ്രധാനധ്യാപകന്‍ അബ്ദുറഹിമാന്‍
മാസ്റ്ററും പി.ടി.എ
പ്രസിഡന്റ് അഹമ്മത് കുട്ടു
സാഹിബും പരിപാടിയെ അഭിസംബോധന
ചെയ്തു.ശേഷം
വേങ്ങര ബി ആര്‍ സി യാണ്
രക്ഷിതാക്കള്‍ക്കുളള പരിശീലനം
നല്‍കുന്നത്.
മാജിദയും കൂട്ടുകാരും പുസ്തകമര തണലില്‍
എ.ആര്‍.നഗര്‍
ജീ.യു.പി.സ്കൂളിലെ
അഞ്ചാം തരം വിദ്യാര്‍ത്ഥിനിയാണ്
മാജിദ.ജന്മനാ
തന്നെ ഇരു കൈകാലൂകള്‍ക്കും
തളര്‍ച്ച പിടിപെട്ട്,നടക്കാനും
ഇരിക്കാനും സംസാരിക്കാനും
പാട് പെടുകയാണ് ആ മിടുക്കി
കുട്ടി.സമപ്രായക്കാരായ
കുട്ടികളൊക്കെ സ്കൂളുകളിലേക്ക്
പോവുന്നതും നോക്കിനിന്ന്
ഏകാന്തതയുല്‍ കഴിഞ്ഞരുന്ന
അവളെ ബി ആര്‍ സി ആര്‍ ടി മാരുടെ
ശ്രമഫലമായാണ് സ്കൂളിലെത്തിച്ചത്.പഠനത്തോടും
അക്ഷരങ്ങളോടും ചെറിയ പ്രായത്തിലെ
അവള്‍ വല്ലാത്ത അടുപ്പം
കാണിച്ചിരുന്നു.നടക്കാന്‍
കഴിയത്ത അവളെ സ്കൂളിലെത്തിക്കുന്നത്
നിഴല്‍ പോലെ അവളോടൊപ്പമുളള
ഉമ്മയാണ്.കൂട്ടുകരെല്ലാം
തുളളിച്ചാടി നടക്കുന്നതും
സംസാരിക്കുന്നതുമെല്ലാം
കൗതുകത്തോടെ അവള്‍ നോക്കി
നില്‍ക്കും.പഠിക്കാന്‍
മിടുക്കിയായ അവളുടെ ഏറ്റവും
വലിയ കൂട്ടുകാര്‍
പുസ്തകങ്ങളായിരുന്നു.പുസ്തകം
താങ്ങിനിര്‍ത്താന്‍ പോലും
കരുത്തില്ലാത്ത അവളുടെ കുഞ്ഞി
കൈകളില്‍ എത്ര അനുസരണയോടെയാണ്
പുസ്തകപേജുകള്‍ മറിഞ്ഞ്
നീങ്ങുന്നത്.പുസ്തകത്തോടുള്ള
അവളുടെ ചങ്ങാത്തം കൂട്ടുകാരിലേക്കും
കൂടെ പകര്‍ന്നതോടെ മാജിതയും
കൂട്ടുകാരും പുസ്തകം തേടി
നടക്കാന്‍ തുടങ്ങി.ഇത്
കണ്ടറിഞ്ഞ അധ്യാപകരാണ് സകൂള്‍
മുറ്റത്ത് ഒരു ലൈബ്രറി എന്ന
ആശയം രക്ഷിതാക്കളുടെ
മുന്നിലെത്തിച്ചത്.പി.ടി.എയുടെ
സഹകരണത്തോടെ സ്കൂള്‍ മുറ്റത്തെ
ചീനി മരച്ചുവട്ടില്‍
എല്ലാവര്‍ക്കും എപ്പോഴും
പുസ്തകങ്ങളെടുത്ത് വായിക്കാന്‍
പറ്റിയ രൂപത്തില്‍ അവര്‍
വായന മൂല കെട്ടിയുണ്ടാക്കി,മുറ്റത്ത്
പടര്‍ന്ന് പന്തലിച്ച് തണലേകി
നിന്ന മരത്തെ ഓല മേഞ്ഞ് മേല്‍കൂര
കെട്ടി ചിരട്ട മാലകളാല്‍
അലങ്കരിച്ചപ്പോള്‍ മലായാളം
മറന്ന് പോയ പഴയ കാല വായനകൂട്ടങ്ങളെ
ഓര്‍മ വന്നു.തറകെട്ടിയ
മരത്തിന് ചുറ്റും ഇരിപ്പിടം
ഒരുക്കി മാജിതയെ നടത്തിപ്പ്
കാരിയും ആക്കി ലൈബ്രറി
പ്രവര്‍ത്തനങ്ങള്‍ക്ക്
തുടക്കം കുറിച്ചു.നാട്ടുകാരുടെ
സഹകരണത്തോടെ പത്രം കൂടെ
ആയപ്പോള്‍ കുട്ടികള്‍ ഒഴിവ്
സമയങ്ങളില്‍ ലൈബ്രറിയിലേക്ക്
ഓടാന്‍ തുടങ്ങി.
രണ്ടായിരത്തി
പതിനാല് ജനുവരി ഇരുപത്തി
എട്ടിന് വൈകല്യങ്ങളെ അതിജീവിച്ച
യുവ എഴുത്തുകാരി ശബ്ന പൊന്നാട്
മാജിതയെയും പുസ്തകപുരയും
നേരിട്ട് കാണാന്‍ സകൂള്‍
സന്ദര്‍ശിച്ചു.അപ്പോഴേക്കും
ബി.ആര്‍.സി
റിസോര്‍സ് ടീച്ചര്‍ മൈമൂനയില്‍
നിന്ന് ശബ്ന മാജിതയെ കുറിച്ച്
അറിഞ്ഞിരുന്നു.തന്നെ
പോലെ തന്നെ വിധി തളര്‍ത്തിയ
ഒരു കുരുന്ന് പുസ്തകത്തെയും
അക്ഷരത്തേയും കൂട്ട് പിടിച്ച്
വിധിയെ തോല്പിക്കുന്നെന്നറിഞ്ഞപ്പോള്‍
അവര്‍ മാജിതയെ കാണാന്‍ ആഗ്രഹം
പ്രകടിപ്പിക്കയായിരുന്നു.ശബാനയെ
സ്വീകരിക്കാന്‍ സകൂള്‍
മുറ്റത്ത് വായനമരത്തിനോട്
ചേര്‍ന്ന് വേദിയൊരുക്കി.എ.ഇ.ഒ
യും ബി.പി.ഒ
യും ട്രൈനര്‍മാരും ഭരണാധികാരികളും
അധ്യാപകരും രക്ഷിതാക്കളുമെല്ലാം
തിങ്ങി നിറഞ്ഞ വേദിയില്‍
ശബ്നയുടെ വീല്‍ ചെയറിനോട്
ചേര്‍ത്ത് മാജിദയെയും
ഇരുത്തി.എല്ലാവരെയും
സാക്ഷിയാക്കി ശബ്ന പറഞ്ഞ്
തുടങ്ങി.ദുരന്തം
വിതച്ച ആദ്യ നാളുകളില്‍
താങ്ങായി നിന്ന ഉമ്മയെയും
സകൂളിലെത്തിക്കാന്‍ പ്രയാസപ്പെട്ട
നാട്ടുകാരെയും ആസ്പത്രി
വാസവും ചികിത്സ തേടിയുളള
അവച്ചിലും പഠനം നിലച്ച വേദനയും
വേദനമറന്ന എഴുത്തും.ആദ്യ
കഥ പ്രസിദ്ധീകരിച്ച്
വന്നതും..അങ്ങിനെ
നിര്‍ത്താതെ പറഞ്ഞു.വീടിന്റെ
അകത്ത് വെച്ച് തന്നെ പറഞ്ഞാല്‍
തീരാത്തത്ര അനുഭവങ്ങള്‍,,,,,,ഇത്രയും
നല്ലൊരു ദിനം ആ സ്കൂളിന്റെ
ഒരു പാട് നാളത്തെ ചരിത്രത്തില്‍
ആദ്യാനുഭവമാണെന്ന് നാട്ടുകാര്‍
സാക്ഷ്യപ്പെടുത്തുന്നു.അതിന്
കാരണക്കാരിയായ മാജിത എന്ന
കൊച്ച് മിടുക്കിയെ രക്ഷിതാക്കള്‍
സ്നേഹം കൊണ്ട് പൊതിയുന്നു.ഇതിനൊക്കെ
അധ്യാപകരഹോടൊത്ത് മുന്നില്‍
നില്‍ക്കാന്‍ കഴിയുന്നുവെന്നതും
രക്ഷിതാക്കള്‍ ബി ആര്‍ സിയുടെ
പ്രവര്‍ത്തനങ്ങളെ
തിരിച്ചറിയുന്നുവെന്നതും
ഞങ്ങളെയും സന്തോഷിപ്പിക്കുന്നു.
Subscribe to:
Posts (Atom)