pi

Blogger Tips and TricksLatest Tips And TricksBlogger Tricks

മലയാളത്തിളക്കം



മലയാളത്തിളക്കം 

   വേങ്ങര ബി ആർ സി ക്കു കീഴിൽ മലയാളത്തിളക്കം ഭാഷാപരിപോഷണ പരിപാടിയുടെ ഭാഗമായി പ്രധാനാധ്യാപകരുടെ യോഗം പ്രത്യേകമായി  വിളിച്ചുകൂട്ടുകയും എ.ഇ.ഒ, ബിപിഒ, ട്രെയിനർമാർ എന്നിവരുടെ നേതൃത്വത്തിൽ ഒരു ദിവസത്തെ പരിശീലനം നൽകുകയും ചെയ്തു. പരിശീലനത്തിൽ പ്രത്യേകം മൊഡ്യൂൾ തയ്യാറാക്കുകയും 2  മണിക്കൂർ ദൈർഘ്യമുള്ള മലയാളത്തിളക്കം പരിശീലനം സിമുലേഷൻ മാതൃകയിൽ ചെയ്യുകയും ചെയ്തു 


     
   
   

പ്രധാനാധ്യാപക പരിശീലനം 


അധ്യാപക പരിശീലനം 
   മലയാളത്തിളക്കം   പ്രത്യേക അജണ്ടയായി 10 പഞ്ചായത്തുകളിലും പി ഇ സി യോഗങ്ങൾ ചേർന്നു . അധ്യാപകർ നെഞ്ചിലേറ്റിയ ഒരു പ്രവർത്തനമായിരുന്നു മലയാളത്തിളക്കം . ഡിഇഒ, എഇഒ , ബിപിഒ  തലത്തിലും സി.ആർ.സി മാരുടെ നേതൃത്വത്തിലും  മോണിറ്ററിങ്ങും സന്ദർശനവും നടത്തിയത്  സ്കൂളുകൾക്ക് സന്തോഷം നൽകി  
മോണിറ്ററിങ് 

സി .പി .ടി .എ 

   എല്ലാ സ്കൂളുകളിലും അസംബ്ലി വിളിച് ജനപ്രതിനിധികളുടെ സാന്നിധ്യത്തിലാണ് വിജയപ്രഖ്യാപനം നടന്നത് 8 ദിവസം കൊണ്ട് കുട്ടികൾക്കുണ്ടായ മികവുകൾ മാറ്റങ്ങൾ വിജയപ്രഖ്യാപനത്തിന്‌വന്ന  രക്ഷിതാക്കൾ പങ്കുവെച്ചു. ഭിന്നശേഷിക്കാരായ കുട്ടികളിൽ പോലും മാറ്റം സൃഷ്ട്ടിക്കാൻ ഈ പരിപാടിയിലൂടെ സാധിച്ചു.



വിജയപ്രഖ്യാപനം 




വിവിധ സ്കൂളികളിലൂടെ 


പി.കെ.എംഎച് എസ് എസ് 
ജി എൽ  പി എസ്  ഒളകര 



DISABLED DAY CELEBRATION

ഭിന്നശേഷി ദിനാചരണം 

       2018   ഡിസംബർ രണ്ടാം തിയതി വേങ്ങര ജി വി എച്ച് എസ് എസിൽ  വെച്ച്   ഭിന്നശേഷിദിനാചരണം  ശ്രീ പി കെ കുഞ്ഞാലിക്കുട്ടി എം പി ഉത്‌ഘാടനം  ചെയ്‌തു. 10 പഞ്ചായത്തുകളിൽ നിന്നും തെരെഞ്ഞെടുത്ത 150 വിദ്യാർത്ഥികളും അവരുടെ   രക്ഷിതാക്കളുമടക്കം 300 പേരാണ്  പരിപാടിയിൽ പങ്കെടുത്തത്. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു .പഞ്ചായത്ത് ഭരണാധികാരികളും     ജനപ്രതിനിധികളും  സാമൂഹ്യ പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. പരിപാടിയുടെ  പ്രചരണത്തിനായി ഡിസംബർ 1  ന് വൈകുന്നേരം വേങ്ങര പട്ടണത്തിൽ വിളംബര ജാഥ നടത്തി.

ജ്വാല  ഭിന്നശേഷി ദിനാചരണം  





വിളംബര ജാഥ


ബൈക്ക് റാലി