സുരീലി ഹിന്ദി
വേങ്ങര: സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ ഹിന്ദി അധ്യാപകർക്കുള്ള സുരീലി ഹിന്ദി ബി.ആർ.സി തല അധ്യാപക പരിശീലനം വേങ്ങരയിൽ നടന്നു.വിദ്യാർത്ഥികളിൽ ഹിന്ദി അഭിരുചി വർധിപ്പിക്കാനും ആശയ വിനിമയത്തിന് പ്രാപ്തരാക്കാനുമാണ് സുരീലി ഹിന്ദി പദ്ധതി ആവിഷ്കരിച്ചത്.കഥകളും കവിതകളും ദൃശ്യാവിഷ്കാരത്തോടെ ഡിജിറ്റൽ മൊഡ്യൂളുകളായി വിദ്യാർത്ഥികളിലെത്തിക്കും.ബി.ആർ.സി ട്രെയ്‌നർ ഭാവന വിആർ സ്വാഗതം പറഞ്ഞു.ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ കെ.എം നൗഷാദ് പരിശീലനം ഉദ്ഘാടനം ചെയ്തു.ബി.ആർ.സി ട്രെയ്‌നർ അബൂബക്കർ സിദ്ധീഖ് നന്ദി പറഞ്ഞു.പരിശീലനത്തിന് ഷക്കീല സി, എ അലി സത്താർ, ഒകെ വത്സല, ജെ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.