pi

Blogger Tips and TricksLatest Tips And TricksBlogger Tricks

വായനച്ചങ്ങാത്തം



വായനച്ചങ്ങാത്തം-05/03/22

സമഗ്ര ശിക്ഷ കേരളം വായനച്ചങ്ങാത്തം പ്രൈമറി അധ്യാപകർക്കുള്ള പരിശീലനം നൽകി .വേങ്ങര ബിആർസി തല ഉദ്ഘടനം ജില്ലാ പഞ്ചായത്ത് അംഗം സമീറ പുളിക്കൽ നിർവഹിച്ചു .തിരുരങ്ങാടി താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി സോമനാഥൻ മുഖ്യാതിഥിയായി .ബ്ലോക്ക് കോ-ഓർഡിനേറ്റർ കെ.എം നൗഷാദ് അദ്ധ്യക്ഷനായി , കെ .പ്രമോദ് , കെ. പി ഗീതു  എന്നിവർ സംസാരിച്ചു .









 






"സർഗ്ഗകൈരളി"

 

പൈതൃകത്തെ അടുത്തറിഞ്ഞ് നാടൻ കലാ ശിൽപ്പശാല

"സർഗ്ഗകൈരളി"-3/3/2022

തിരൂരങ്ങാടി: വൈവിധ്യപൂർണവുമായ കലാ സാംസ്കാരിക പൈതൃകത്തെ അടുത്തറിഞ്ഞ്ബി.ആർ.സി വേങ്ങരയുടെ   ആഭിമുഖ്യത്തിൽ ഒളകര ജി.എൽ.പി സ്കൂളിൽ വച്ച്  അനുഷ്ഠാന പ്രാദേശിക നാടൻ കലാരൂപങ്ങളുടെ ഏകദിന ശിൽപ്പശാല 'സർഗ്ഗ കൈരളി' പ്രൗഢമായി നടന്നു. രാവിലെ 10 ന് തുടങ്ങിയ പ്രോഗ്രാം വൈകുന്നേരം നാല് മണി വരെ നീണ്ടുനിന്നുസർഗ്ഗ കൈരളി ശില്പശാലയിൽ പ്രാദേശിക അനുഷ്ഠാന കലകളായ മോഹിനിയാട്ടം, തിറയാട്ടം,തുടങ്ങിയവയുടെ പ്രദർശനം നടന്നു. വാദ്യോപകരണങ്ങളെയും കലാരൂപങ്ങളെയും പരിചയപ്പെടുത്തി പ്രശസ്ത കലാകാരൻമാർ വിദ്യാർത്ഥികളുമായി സംവദിച്ചു. ശിൽപ്പശാല പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡോ: ശശീധരൻ ക്ലാരി മുഖ്യപ്രഭാഷണം നടത്തി. ബാലഗംഗാധരൻ വി.കെ, നിഷ പന്താവൂർ, അബ്ദുൽസമദ് പി പി, ഭാവന ടീച്ചർ, രോഷിത്,   സോമരാജ് പാലക്കൽ, പ്രദീപ് കുമാർ കെ എം, മുനീറ എൻ കെ, എന്നിവർ സംബന്ധിച്ചു. നൗഷാദ് കെ എം സ്വാഗതവും ശശികുമാർ കെ നന്ദിയും പറഞ്ഞു.