ഗണിതവിജയം
ബി.ആർ.സി തല അധ്യാപക പരിശീലനം
വേങ്ങര: സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ മൂന്ന്,നാല് ക്ലാസ്സുകളിലെ ഗണിത അധ്യാപകർക്കുള്ള ഗണിതവിജയം ബി.ആർ.സി തല അധ്യാപക പരിശീലനം ഫെബ്രുവരി 16,17 തീയതികളിൽ വേങ്ങര ബി.ആർ.സിയിൽവെച്ച് നടന്നു. ബി.ആർ.സി ട്രെയ്‌നർ ഭാവന.വി.ആർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ കെ.എം നൗഷാദ് ഉദ്ഘാടനം ചെയ്തു. ട്രെയിനർ റോഷിത്.കെ,സി.ആർ. സി.സി നൗഷാദ്.ടി.കെ എന്നിവർ പരിശീലനം നൽകി.