ജില്ലയിലെ ഓരോ പഞ്ചായത്തില്‍ ഒരു അധ്യാപകന് പഞ്ചായത്ത് തല വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിന് ഒരു ദിവസത്തെ പരിശീലനം ജില്ലാ പഞ്ചായത്ത് നല്‍കുന്നു.ജനുവരി മൂന്നിന് ജില്ലാ പഞ്ചായത്ത് ഹാളില്‍.
അധ്യാപകര്‍ക്ക് പരിശീലനം ജനുവരി 3
ജില്ലയിലെ ഓരോ പഞ്ചായത്തില്‍ ഒരു അധ്യാപകന് പഞ്ചായത്ത് തല വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിന് ഒരു ദിവസത്തെ പരിശീലനം ജില്ലാ പഞ്ചായത്ത് നല്‍കുന്നു.ജനുവരി മൂന്നിന് ജില്ലാ പഞ്ചായത്ത് ഹാളില്‍.
നെസ്റ്റ് രണ്ടാം ഘട്ട പരിശീലനം ജനുവരി 16,17
ഒന്നാം ഘട്ട മൊഡ്യൂൂള്‍ പൂര്‍ത്തിയാക്കിയ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് വേങ്ങര ബി ആര്‍ സിയില്‍ രണ്ടാം ഘട്ട പരിശീലനം നല്‍കുന്നു.ജനുവരി പതിനാറ് പതിനേഴ് തിയ്യതികളില്‍
- ഹാന്‍റ് ബുക്ക്
- പഠന തെളിവുകള്‍
- സാമഗ്രികള്‍
എച്ച് എം കോണ്‍ഫറന്‍സ്
യൂണിഫോം സംബന്ധമായ കാര്യങ്ങള്‍ വിശദീകരിക്കുന്നതിന് സബ് ജില്ലയിലെ മുഴുവന്‍ പ്രധാനാധ്യാപകര്‍ക്കും ഡിസംബര്‍ മുപ്പതിന് (തിങ്കള്‍) ബി ആര്‍ സിയില്‍ പരിശീലനം നല്‍കുന്നു.
സമയം 2 മണിക്ക്.
മില്ലേനിയം ട്രൈനിംഗ് ലഭിക്കാത്തവര്‍ക്ക് ഒരവസരം കൂടെ
അവധിക്കാലത്ത് അധ്യാപകര്‍ക്ക് നല്‍കിയ മില്ലേനിയം ട്രൈനിംഗ് ലഭിക്കാത്തവര്‍ക്ക് വേങ്ങര ബി ആര്‍ സി ഒരവസരം ഒരുക്കുകയാണ് താത്പര്യമുള്ളവര്‍ ബി ആര്‍ സിയുമായി ബന്ധപ്പെടുക brcvengarassa@gmail.com.04922452275
UNIFORM CIRCULAR
UNIFORM CIRCULAR പ്രകാരമുള്ള ഫോർമാറ്റ് പൂരിപ്പിച്ച് 20/12/2013നു മുമ്പായി ബി ആർ സി യിൽ എത്തിക്കേണ്ടതാണ് .
പുതു വർഷം എങ്ങിനെ ?
2014 ജനുവരിയിൽ നിങ്ങളുടെ സ്കൂൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ 2 പ്രവർത്തനങ്ങൾ ഞങ്ങളെ അറിയിക്കു . പ്രവർത്തനങ്ങൾ പൂർണമായും അക്കഡെമിക് പരിപാടികൾ ആയിരിക്കണം . തെരഞ്ഞെടുക്കുന്ന പ്രവർത്തനങ്ങൾക്ക് ജനുവരിയിൽ നടക്കുന്ന എച് .എം. യോഗത്തിൽ വെച്ച ആകർഷകമായ സമ്മാനം നല്കുന്നതാണ് . എൽ.പി , യു .പി .വിഭാഗങ്ങൾക്ക് വേറെ പ്രവർത്തനങ്ങൾ അയക്കാം .
Question Paper വിതരണം
Question Paper വിതരണം ഇന്ന് ഉച്ചക്ക് ശേഷം മൂന്നു മണിക്ക് ആരംഭിക്കുന്നതാണ് . എല്ലാ സ്കൂളുകളും വന്ന് collect ചെയ്യുക .( ശനി ദിവസങ്ങളിൽ വിതരണം ഉണ്ടായിരിക്കുനതാണ് ( 9744114842) )
സ്നേഹതീരം
ഡിസംബര്‍
മൂന്ന് ലോകവികലാംഗ ദിനം ബി
ആര്‍ സി വേങ്ങര വിപുലമായ
പരിപാടികളോടെ ആചരിച്ചു.വള്ളിക്കുന്ന്
അരിയല്ലൂരിലെ എന്‍ സി
ഹെറിറ്റേജില്‍ പ്രത്യേകം
സജ്ജമാക്കിയ വേദിയിലാണ്‍
ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.വിദ്യാര്‍ത്ഥികളും
രക്ഷിതാക്കളും നാട്ടുകാരും
ബി ആര്‍ സി അംഗങ്ങളും
അതിഥികളുമെല്ലാം ചേര്‍ന്ന്
ഇരുന്നൂറ്റമ്പതോളം ആളുകളാണ്‍
ആഘോഷ പരിപാടികള്‍ക്ക്
എത്തിച്ചേര്‍ന്നത്.കാലത്ത്
ഒമ്പത് മണിയോടെ പഞ്ചായത്തുകളുടെ
സഹകരണത്തോടെ വാഹനങ്ങളില്‍
രക്ഷിതാക്കളും കുട്ടികളും
സ്നേഹതീരത്തിലേക്ക്
എത്തിച്ചേര്‍ന്നു.
എല്ലാ
തടസ്സങ്ങളും പൊട്ടിച്ചെറിഞ്ഞ്
എത്തിയ കുട്ടികള്‍ക്ക് വേണ്ടി
മുഴുവന് വാതിലുകളും തുറന്ന്
വച്ചിരുന്നു.ഹെറിറ്റേജ്
സ്പോണ്‍സര്‍ ചെയ്ത അഡ്വാക്കറ്റ്
കരുണദാസും കുടുംബവും ജോലിക്കാരും
അത്ഥികളെ സ്വീകരിക്കാന്‍
പൂമുഖത്ത് തന്നെ ഇരുപ്പുറപ്പിച്ചു.പത്ത്
മണിയോടെ എല്ലാ ഒരുക്കങ്ങളും
പൂര്‍ത്തിയായി രജിസ്ട്രേഷന്‍
നടപടികളും കഴിഞ്ഞു കുട്ടികളും
രകഷിതാക്കളും സീറ്റുകളില്‍
ഇരുന്നു.പത്ത്
മിനിട്ട് കഴിഞ്ഞപ്പോള്‍
വേദിയിലേക്ക് എം എല്‍ എ കെ
എന്‍ എ ഖാദര്‍ സാഹിബിന്റെ
വാഹനം എത്തിച്ചേര്‍ന്നു.പിന്നെയെല്ലാം
പരിപാടിയുടെ പേര് പോലെ തന്നെ
അക്ഷരാര്‍ത്ഥത്തില്‍
അവിടമങ്ങോട്ട് സ്നേഹതീരമായി
മാറുകയായിരുന്നു.ഞങ്ങളുടെ
ബഹുമാന്യനായ ജില്ലാ പ്രോജക്ട്
ഓഫീസര്‍ ശ്രീ.ഇബ്രാഹിം
കുട്ടി സാര്‍.പ്രോഗ്രാം
ഓഫീസര്‍ സൈതലവി സാര്‍ എല്ലാം
ഒത്ത് ചേര്‍ന്ന് ഞങ്ങളുടെ
പരിപാടിയുടെ നിയന്ത്രണവും
മേല്‍നോട്ടവും ഏറ്റെടുത്തപ്പോള്‍
സാര്‍ പറഞ്ഞറിയിക്കാന്‍
കഴിയാത്ത സന്തോഷമായി.
പിന്നെ
കാര്യപരിപാടിയുടെ തിരക്കിലേക്ക്
കടന്നു.കടല്‍
തീരത്തിന്റെ പരപ്പിലേക്ക്
കാന്‍വാസ് വലിച്ച് കെട്ടിയപ്പോള്‍
കടല്‍കാറ്റിന് അത്
ഇഷ്ടപ്പെടാത്തപോലെ,അതല്ല
കടല്‍ തീരം ഈ സ്നേഹകൂട്ടായ്മയ്ക്ക്
വേണ്ടി മറ്റെന്തിങ്കിലും
കരുതിവെച്ചതാവുമോ,ഏതായാലും
സദസ്സിനോട് ചേര്‍ന്ന് തന്നെ
ബിഗ് കാന്‍വാസും നിറകൂട്ടുകളും
ഒരുങ്ങി,ഇനി
ഫര്‍സാനയുടെ ഊഴമാണ്.എടരിക്കോട്
നിന്നാണ്‍ ആ കൊച്ചുമിടുക്കി
രക്ഷിതാക്കളുടെ കൂടെ
വന്നിരിക്കുന്നത്.എം
എല്‍ എ യും പഞ്ചായത്ത്
ഭാരവാഹികളും പ്രജക്ട്
ഓഫീസറുമെല്ലാം നിറഞ്ഞ്
നിന്നപ്പോള്‍ പാവം കൊച്ച്
പകച്ചുപോയി.ജീവിതത്തില്‍
ആദ്യമായിട്ടാവാം ആള്‍കൂട്ടത്തിന്റെ
ആരവങ്ങളില്‍ അവള്‍ ചേര്‍ന്ന്
നില്‍ക്കുന്നത്.ഒരുപാട്
മനോഹരമായ ചിത്രങ്ങള്‍ വരച്ച്
അവളുടെ ചിത്രങ്ങളുടെ
പ്രദര്‍ശനമാണല്ലോ സ്നേഹതീരത്തിലെ
ഒരിനം ,എന്നിട്ടും
അവള്‍ക്ക് കയ്യില്‍ ബ്രഷ്
പിടിച്ച് നിര്‍ത്താന്‍
കഴിഞ്ഞില്ല.…..... എം
എല്‍ എ ഖാദര്‍ സാഹിബിന്റെ കൈ
അവളിലെ പ്രതിഭയെ പതിയെ
തട്ടിയുണര്‍ത്തി.അവള്‍
കയ്യില്‍ കരുതിയ നിറങ്ങളിലേക്ക്
സന്തോഷ കണ്ണുനീര്‍ ഒരിറ്റ്
വീണതും പതിയെ ബ്രഷെടുത്ത്
അവള്‍ വരച്ച് തുടങ്ങി,ഒന്നല്ല്
ഒരുപാട് ചിത്രങ്ങള്‍.
എല്ലാതടസ്സങ്ങളും
നീക്കി അവളാണ്‍ ഞങ്ങള്‍ക്ക്
വേണ്ടി വാതിലുകള്‍ തുറന്നത്.ആ
വാതിലിലൂടെയാണ് എം എല്‍ എയും
ഓഫീസര്‍മാരും കലാകാരന്മാരും
കടന്ന് വന്നത്.
വേദിയില്‍
സൈതലവി സാറിന്റെ ഹൃസ്വമായ
സ്വാഗത ഭാഷണം.ഒരു
വലിയ മഴക്ക് മുന്നോടിയായി
വരുന്ന ഇളംകാറ്റ് പോലെ
എല്ലാവരെയും കുളിരണിയിച്ച്
രണ്ട് മിനിറ്റിനകം അതടങ്ങി.കാരികുട്ടി
ഏട്ടന്റെ അധ്യക്ഷ പ്രസംഗം
.പിന്നെയെല്ലാം
എം എല്‍ എയായിരുന്നു.
വാക്കുകള്‍ കൊണ്ട്
അദ്ധേഹം വിസ്മയം
തീര്‍ത്തു.
രക്ഷിതാക്കള്‍ക്ക്
മോട്ടിവേഷന്‍ കുട്ടികള്‍ക്ക്
ആവേശം സംഘാടകര്‍ക്ക് ആശ്വാസം
എല്ലാവര്‍ക്കും തോന്നും
അദ്ധേഹം പറഞ്ഞത് ഞങ്ങളെ
കുറിച്ചാണെന്ന്,കഥപറഞ്ഞും
കണക്കുകള്‍ ചേര്‍ത്തും
ദിവസത്തിന്റെ പ്രധാന്യം
സൂചിപ്പിച്ചും അരമണിക്കൂര്‍
സമയം.അത് കഴിഞ്ഞ്
കരുണദാസേട്ടന് ഒരു കൊച്ചു
ഉപഹാരം,ഉപഹാരം
സ്വീകരിച്ച് അദ്ധേഹം ഒന്നും
പറഞ്ഞില്ല,അല്ലെങ്കിലും
അദ്ധേഹത്തിന് പറയുന്നതിലായിരുന്നില്ലല്ലോ
താത്പര്യം ചെയ്യുന്നതിലായിരുന്നല്ലോ,പലര്‍ക്കും
അവനവന്റെ പേര് ഒരു ഭാരമാവുമ്പോള്‍
കരുണേട്ടന് ശരിക്കും ആ പേര്
ഒരു അലങ്കാരം തന്നെ.സംസാരത്തിന്
വലിയ പ്രസക്തിയില്ലെന്ന്
തോന്നിച്ച ആ വേദിയില്‍ ഇനി
അഭിസംബോധന ചെയ്യാനുള്ളത്
ബഹുമാന്യനായ ഡി.പി.ഒ
ഇബ്രാഹിം കുട്ടി സാറാണ്‍.ഞങ്ങളെ
സംബന്ധിച്ചിടത്തോളം ആ സാന്നിധ്യം
തന്നെ ഞങ്ങള്‍ക്ക് ഒരു
അഹങ്കാരമായിരുന്നു,ദിവസത്തിന്റെ
പ്രാധാന്യവും സദസ്സിന്റെ
മഹത്വവും ഒന്ന് ഓര്‍മപ്പെടുത്തി.പിന്നീട്
ഒന്ന് രണ്ട് പ്രസംഗങ്ങള്‍
എല്ലാം അഞ്ച് മിനിറ്റിലൊതുങ്ങി.
അതിഥികള്‍
വേദിവിട്ട് സദസ്സിലേക്ക്
ഇറങ്ങി വന്ന് സ്നേഹതീരത്തോട്
ചേര്‍ന്ന് നിന്നു,അല്ല
അവര്‍ അലിഞ്ഞ് ചേരുകയായിരുന്നു.വേദിയില്‍
കുട്ടികളുടെ കലാമത്സരം
ആരംഭിച്ചു.
മുഖത്ത്
ഛായം തേച്ച് തൂവെള്ള വസ്ത്രം
ധരിച്ച് കൊച്ച് കലാകാരന്മാര്‍
പാട്ടിനൊത്ത് നൃത്തം വെച്ചപ്പോള്‍
വൈകല്യം പോലും ആ മഹാ പ്രതിഭകളുടെ
കലാവിസ്മയത്തിന് മുമ്പില്‍
തലകുനിച്ച് നിന്ന് കാണും,എം.എല്‍.എയും
മറ്റ് അതിഥികളും നൃത്തമവതരിപ്പിച്ച
കലാകാരികളോടൊപ്പം ഫോട്ടോയെടുക്കാന്‍
ഓടിവന്നപ്പോള്‍ രക്ഷിതാക്കള്‍ക്കും
അഭിമാനത്തിന്റെ നിമിഷം.മറ്റു
പരിപാടികളില്ലായിരുന്നുവെങ്കില്‍
ഈ സ്നേഹം തീരം വിട്ട് ഞങ്ങള്‍
എവിടെയും പോവുമായിരുന്നില്ല
എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക്
ലഭിച്ച ഏറ്റവും വലിയ അഭിനന്ദനമായി
അത് .ഓരോ അതിഥികളെയും
യാത്രയാക്കുമ്പോള്‍ ഞങ്ങള്‍ക്ക്
സ്വികരിക്കാന്‍ പുതിയ അതിഥികള്‍
വരുന്നുണ്ടായിരുന്നു.
വികലാംഗദിനത്തില്‍
കുട്ടികള്‍ക്ക് ലഭിക്കുന്ന
ഏറ്റവും നല്ല അതിഥി ഒരു പക്ഷെ
ജലീല്‍ മാസ്റ്ററായിരിക്കും.ഗിന്നസ്
ഉണ്ടപക്രുവിനെ അതിഥിയായി
ലഭിക്കാന്‍ അവസാനം വരെ
പ്രതീക്ഷയോടെ കാത്തിരുന്നിട്ടും
ലഭിക്കാതെ പോയപ്പോള്‍
ഞങ്ങള്‍ക്കുള്ള പ്രയാസം
മാറിയത് ജലീല്‍ മാസ്റ്ററുടെ
സാന്നിധ്യമായിരുന്നു,അരമണിക്കൂര്‍
സമയം അദ്ധേഹം കുട്ടികളോടൊത്ത്
സ്നേഹതീരത്തിലുണ്ടായിരുന്നു.പോവും
നേരം ആമിന കുട്ടി സമ്മാനിച്ച
സമ്മാനവുമായാണ് ജലീല്‍
മാസ്റ്റര്‍ പോയത്.
വള്ളികുന്നിലെ
സാംസ്കാരിക രംഗത്ത് നിറഞ്ഞ്
നില്‍ക്കുന്ന സാന്നിധ്യമാണ്
രാവണപ്രഭു.സാഹിത്യകാരന്‍
, പൊതു പ്രവര്‍ത്തകന്‍
,സാംസ്കാരിക
നേതാവ്.ഇത്തരം
വിശേഷണങ്ങളൊക്കെ അദ്ധേഹത്തിന്
ചേരും,വള്ളിക്കുന്നിലെ
കടലോട് ചേര്‍ന്ന് സ്നേഹം
കൊണ്ടൊരു തീരം തീര്‍ക്കുന്നു
വേങ്ങര ബി ആര്‍ സി എന്ന്
കേട്ടപ്പോള്‍ എങ്കില്‍ ആ
തീരത്ത് ഞാനുമുണ്ടാവുമെന്ന്
പറഞ്ഞ് ഞങ്ങളോടൊപ്പം ചേര്‍ന്നതാണ്
ആ മഹാ കലാകാരന്‍. സാറ്
സ്നേഹതീരത്തെത്തുന്നതിന്
മുമ്പെ സഹചാരിയായ സുലൈമാനെ
കുറെ സമ്മാനങ്ങളുമായി പറഞ്ഞയച്ചു
ആ മനുഷ്യ സ്നേഹി,ഉച്ചയ്ക്ക്
മുമ്പ് സ്നേഹതീരത്തെത്തി
കുട്ടികളോടൊപ്പം കുറച്ച്
സമയം.
കുട്ടികളുടെ
പാട്ടും കായികമത്സരങ്ങളും
ഇടതടവില്ലാതെ നടന്നു.ഹെറിറ്റേജ്
ജീവനക്കാര്‍ എല്ലാ സഹായങ്ങളുമായി
ഞങ്ങളോടൊപ്പം
തന്നെയുണ്ടായിരുന്നു.പരിപാടിയുടെ
രസം കയറി ചായ കുടിക്കാന്‍
മറന്ന് പോയ ഞങ്ങളെ ചായയുമായി
വന്ന് ഓര്‍മപ്പെടുത്തിയത്
അവരായിരുന്നു.പലപ്പോഴും
പുറത്ത് നിന്നുള്ള സംഘാടകര്‍
പരിപാടിക്ക് മങ്ങലേല്‍പിക്കുമ്പോള്‍
ഹെറിറ്റേജ് ജിവനക്കാര്‍
ഞങ്ങള്‍ക്ക് നല്ല
ആതിഥേയരായിരുന്നു.ചായയും
കുടിച്ച് കടലിന്റെ ഇരമ്പലും
ശ്രദ്ധിച്ചിരുന്ന ഞങ്ങള്‍ക്കിടയിലേക്ക്
പെട്ടൊന്നാണ് സുധീര്‍ കടലുണ്ടി
കടന്ന് വന്നത്.എത്ര
പെട്ടൊന്നാണ് സുധീര്‍ ഞങ്ങളില്‍
ഒരുവനായത്.വേങ്ങര
ബ്ലോക്ക് പ്രസിഡന്റ് കവുങ്ങില്‍
സുലൈഖയും,വേങ്ങര
പഞ്ചായത്ത് പ്രസിഡന്റ് ഹസീന
ഫസലും പറപ്പൂര്‍ പഞ്ചായത്ത്
പ്രസിഡന്റ് ആരിഫാത്തയും
രക്ഷിതാക്കളുടെ കൂടെ പരിപാടികള്‍
വീക്ഷിക്കുന്നത് ഞങ്ങള്‍
അറിഞ്ഞ് പോലുമില്ല.സ്നേഹതീരം
ഒരു ലോകപ്രശസ്ത കലാകാരന്റെ
സര്‍ഗവിസ്മയത്തിന്
കാത്തിരിക്കയാണ്.വരവറിയിച്ച്
ഒന്ന് രണ്ട് കൊട്ട്.പിന്നെ
സുലൈമാന്‍ കാക്കയുടെ വക ഓത്ത്
പള്ളിയിലെ പഴയ ഓര്‍മകള്‍
ചികഞ്ഞ് കൊണ്ടുള്ള പാട്ട്.രക്ഷിതാവിന്
വേണ്ടി മറ്റൊന്ന്.ഇനി
പ്രത്യേകപരിഗണനയര്‍ഹിക്കുന്ന
ഗായികയാണ്.ഇവള്‍ക്ക്
സംസാരിക്കാന്‍ കഴിയില്ല .
പക്ഷെ സമയവും മൂടും
ഒത്ത് വന്നാല്‍ അവള്‍ പാടും
വരികള്‍ തിരിച്ചറിയാന്‍
പറ്റില്ലെങ്കിലും ഈണം കൃത്യമായി
ഉരിയാടും.പക്ഷെ
അവള്‍ക്ക് തോന്നിയാല്‍ മാത്രമെ
അവള്‍ പാടൂ.ഇന്ന്
എല്ലാം ഒത്ത് വന്നു.സൂധീറിനോട്
കുട്ടിയെ കുറിച്ച് പറഞ്ഞതും
അദ്ധേഹം അവളുടെ പാട്ടിനൊത്ത്
കൊട്ടാന്‍ ആഗ്രഹം
പ്രകടിപ്പിച്ചു.കുട്ടിയെ
പതിയെ വീല്‍ചയറില്‍
വേദിയിലെത്തിച്ചു.സദസ്സും
വേദിയും രക്ഷിതാവും അധ്യാപികമാരും
സ്നേഹപൂര്‍വ്വം നിര്‍ബന്ധിക്കുന്നു.സുധീര്‍
തന്റെ മാന്ത്രികവിരല്‍
തബലയില്‍ താളം പിടിക്കുന്നു.......കാറ്റെ
,,,,,കാറ്റെ,,,,നീ,,,,,,യേശുദാസിനെ
പോലുള്ള പ്രശസ്തര്‍ക്ക് താളം
പിടിച്ച ആ വിരലുകള്‍ …....
സുധീറും നാഫിയയും
സ്നേഹതീരത്തെ കോരിതരിപ്പിച്ചു.സ്നേഹതീരം
നിശ്ചലായി കൊണ്ടിരിക്കെ ആദ്യ
പാട്ട് അവസാനിച്ചു.നിലയ്കാത്ത
കയ്യടി.നാഫിയ
ഒന്നും അറിയാത്തവളെ പോലെ
ചിരിതൂകി നില്‍കുന്നു.സദസ്സ്
വീണ്ടും ആ സ്വരമാധുരി
ആസ്വദിക്കാന്‍ മനസ്സാ
ആഗ്രഹിക്കുന്നു.ഒന്ന്
കൂടെ എന്ന് എങ്ങനെ പറയും,അതും
സുധീറിനെ പോലെ ഒരു കലാകാരനോട്
നാക്ക് തിരിയാത്ത ഒരു കുട്ടിക്ക്
വേണ്ടി ലോകാത്ഭുതം തീര്‍ത്ത
വിരലുകളുടെ ഉടമസ്ഥനോട്......പക്ഷെ
സുധീര്‍ അടുത്ത ഈണം ചിട്ടപ്പെടുത്തി
തുടങ്ങി ആ സദസ്സിന്റെ ആഗ്രഹം
അദ്ധേഹം അറിഞ്ഞപോലെ!ഞങ്ങളാരും
ഒന്നും പറഞ്ഞില്ല പറയാതെ
തന്നെ ആ മഹാ പ്രതിഭ മറ്റൊരു
പ്രതിഭയെ തിരിച്ചറിഞ്ഞതായിരിക്കാം......സാഹിറ
പാടി തുടങ്ങി ഏനുണ്ടോടീ......ഏനുണ്ടോടീ......
ആറ്റ്
മണല്‍ പായയില്‍.............ഇതുപോലൊരു
തീരത്തെല്ലാതെ ലോകത്തെവിടെയാ
ഇങ്ങനെയൊക്കെ സംഭവിക്ക.സംസാരിക്കാന്‍
നാക്ക് തിരിയാത്ത കുട്ടി.ലോക
പ്രശസ്തനായ തബലിസ്റ്റിനൊപ്പം
പാടുക ഒന്നല്ല മൂന്ന് പാട്ടുകള്‍.
ഇനി
അല്‍പം വിശ്രമം കലയും വിനോദവും
മാറി നിന്ന വിശ്രമവേളയില്‍
കുട്ടികളും രക്ഷിതാക്കളും
ഭക്ഷണം കഴിക്കാനും പ്രാഥമിക
കാര്യങ്ങള്‍ നിര്‍വ്വഹിക്കാനും
സമയം കണ്ടെത്തി.കടല്‍
പിന്നെയും ഇരമ്പി കൊണ്ടേയിരുന്നു.ഈ
സ്നേഹക്കൂട്ടായ്മയെ തന്റെ
മാറോട് ചേര്‍ക്കാന്‍ ഏത്
കടലും ആഗ്രഹിച്ച് പോവില്ലെ.
ഉച്ചയ്ക്ക
ശേഷം കുട്ടികളുടെ ഡാന്‍സും
പാട്ടും കഥപറച്ചിലും
തുടര്‍ന്നു.ആസ്വദിച്ചും
അനുഭവിച്ചും ഒരു സായാഹ്നം.കലയ്ക്ക്
വൈകല്യം ഒരു പ്രശ്നമല്ലെന്ന്
ബോധ്യമാവുന്ന പ്രകടനങ്ങള്‍.അതങ്ങനെ
മൂന്നര മണിവരെ തുടര്‍ന്നു.മുറ്റത്ത്
നിരത്തി വച്ച ടേബിളിന് മുകളില്‍
സമ്മാന പൊതികള്‍ അണിനിരന്നു.എല്ലാവര്‍ക്കും
സമ്മാനങ്ങളുണ്ട്.രക്ഷിതാക്കള്‍
കയ്യില്‍ കരുതിയ മിഠായി
കുട്ടികള്‍ക്കിടയില്‍ വിതരണം
ചെയ്യുന്നുണ്ട് ചിലര്‍.
വേങ്ങര ബ്ലോക്ക്
പ്രസിഡന്റും പഞ്ചായത്ത്
പ്രസിഡന്റുമാരും കയ്യില്‍
കരുതിയ കേക്ക് ചായക്കൊപ്പം
വിതരണത്തിന് തയ്യാറാവുന്നുണ്ട്.അതിന്
മുമ്പെ കടല്‍ കാണാന്‍ കുട്ടികളെ
രക്ഷിതാക്കളും ഹെറിറ്റേജ്
ജീവനക്കാരും തയ്യാറാക്കി
നിര്‍ത്തി.നടക്കാന്‍
കഴിയാത്തവര്‍ക്ക് വാഹനവും
വന്ന് നിന്നു. സന്ദേശ
വിളംബരത്തിന്റെ മുദ്രാവാക്യവും
വിളിച്ച് ബി ആര്‍ സി ജീവനക്കാരന്‍
ഹാരിസ് മുന്നിലും ബാക്കിയുള്ളവര്‍
പിന്നിലുമായി തീരവു തേടി
അവര്‍ അടിവെച്ച് നീങ്ങി.കടല്‍
തീരത്തോട് സ്നേഹതീരം ലയിച്ച്
ചേര്‍ന്ന മണിക്കുറുകള്‍
അറബിക്കടലും സ്നേഹക്കടലും
ആലിംഗനം ചെയ്ത നേരം ചരിത്രം
ഞങ്ങള്‍ക്ക് വഴിമാറിതന്നു.അതിന്റെ
താളുകളില്‍ ആദ്യമായിട്ടാവാം
ഇങ്ങനെ ഒരാരവത്തിന് സാക്ഷിയാവുന്നത്
. അവസാനം കടലിനോടും
യാത്ര പറഞ്ഞ് ഞങ്ങള്‍ തിരിച്ച്
പോന്നു.ഇനിയൊരു
സംഗമം സാധ്യമാവുമോ?....
സമ്മാന
വിതരണവും ചായ കുടിയും നന്ദി
പറച്ചിലും ചടങ്ങിന് വേണ്ടി
നടന്നു.സ്നേഹതീരം
തിരഞ്ഞ് നടന്നപ്പോള്‍ ഹെറിറ്റേജ്
പഴയ തിരക്കിലേക്ക് ….............
പ്രാധാനഅധ്യാപകര്‍ക്ക് lss,uss പരിശീലനം
ഡിസംബര്‍ പതിനൊന്നിന് സബ് ജില്ലയിലെ മുഴുവന്‍ പ്രൈമറി പ്രധാന അധ്യാപകര്‍ക്കും ഒരു ദിവസത്തെ പരിശീലനം വേങ്ങര ബി ആര്‍ സിയില്‍ വെച്ച് നല്‍കുന്നു .
മുന്നേറ്റം , എസ് എം സി ,പി ടി എ പരിശീലനം
എസ് എം സി ശാക്തീകരണത്തിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്ക് ഒരു ദിവസത്തെ പരിശീലനം നല്‍കി,ഡിസംബര്‍ ഏഴിന് ശനിയാഴ്ച അഞ്ച‌് കേന്ദ്രങ്ങളിലായാണ് പരിശീലനം നടന്നത്.പരിശീലന പരിപാടികള്‍ അതത് കേന്ദ്രങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റ്മാര്‍ ഉദ്ഘാടനം ചെയ്തു.ബി ആര്‍ സി ട്രൈനര്‍മാരും ആര്‍ ടി മാരും സി ആര്‍ സി മാരും പരിശീലന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
സ്നേഹ തീരം
സ്നേഹ തീരം -ഡിസെംബെർ-3. അരിയല്ലൂർ എൻ.സി .ബീച്ച് റിസോർട്ടിൽ ഞങ്ങൾ ഒത്തുകൂടി .
കത്തുന്ന മനസ്സും കരയുന്ന കണ്ണുമായി ........
ആദ്യമായി കടൽ കാണുന്ന കുട്ടിയുടെ കണ്ണിലെ നനവ് തൊട്ടറിഞ്ഞു
അമ്മയുടെ നെഞ്ചിലെ നോവ് അടുത്തറിഞ്ഞു.....
പാട്ടും കളിയുമായി ഒരു പകൽ...
ശേഷം കത്തുന്ന അടുത്ത പകലിലേക്ക് ... പകരം വെക്കാൻ ഞങ്ങള്ക്ക്
വാക്കുകൾ ഇല്ല .പക്ഷെ ഈ കുരുന്നുകളെ ഞങ്ങൾ ആർക്കും വിട്ടുകൊടുക്കില്ല
ഞങ്ങളിൽ ഒരാളായി സ്വന്തം മക്കളായി .....
ലോക വികലാംഗദിന ആഘോഷങ്ങള്‍ സമാപിച്ചു.
വേങ്ങര ബി ആര്‍ സി അരിയല്ലൂൂര്‍ എന്‍ സി ഹെറിറ്റേജിന്റെ സഹകരണത്തോടെ നടത്തിയ ലോക വികലാംഗ ദിന പരിപാടികള്‍ അവസാനിച്ചു . ആഘോഷ പരിപാടകള്‍ വള്ളിക്കുന്ന് എം എല്‍ എ ശ്രീ.കെ.എന്‍.എ ഖാദര്‍ സാഹിബ് നിര്‍വ്വഹിച്ചു.ചടങ്ങില്‍ ജില്ലാ പ്രോജക്ട് ഓഫീസര്‍ ശ്രീ.ഇബ്രാഹിം കുട്ടി സാര്‍.പ്രോഗ്രാം ഓഫീസര്‍ ശ്രീ.സൈതലവി സാര്‍.വള്ളിക്കുന്ന് പഞ്ചായത്ത് ഭാരവാഹികള്‍,കുട്ടികള്‍ രക്ഷിതാക്കള്‍ നാട്ടുകാര്‍ ബി ആര്‍ സി കുടുംബങ്ങള്‍ തുടങ്ങി ഇരുനൂറ്റി അന്പതോളം ആളുകള്‍ പങ്കെടുത്തു.പരിപാടിയുടെ ഫോട്ടോകളും വാര്‍ത്തകളും പിറകെ വരുന്നതാണ്
ഫിസിയോ തെറാപ്പി ഉദ്ഘാടനം
പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികള്‍ക്ക് വേങ്ങര ബി ആര്‍ സി പെരുവള്ളൂര്‍ ഹൈസ്കൂളിന്റെ സഹകരണത്തോടെ ഫിസിയോ തെറാപ്പിക്ക് തുടക്കം കുറിക്കുന്നു.ഡിസംബര്‍ ആറിന് പരിപാടിയുടെ ഉദ്ഘാടന കര്‍മമം ജില്ലാ പ്രോജക്ട് ഓഫീസര്‍ ശ്രീ.ഇബ്രാഹിം കുട്ടി സാര്‍ നിര്‍വ്വഹിക്കും.ചടങ്ങില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ സൈതലവി സാര്‍,സ്കൂള്‍ ഭാരവാഹികള്‍ രക്ഷിതാക്കള്‍ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.തുടര്‍ന്ന് വരുന്ന ആഴ്ചകളില്‍ ഊരകം വേങ്ങര പറപ്പൂര്‍ തുടങ്ങിയ സെന്ററുകളിലും ആരംഭിക്കുന്നതാണ്.
ലോക വികലാംഗദിനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഡിസംബര്‍ മൂന്ന് ലോകവികലാംഗദിനത്തോടനുബന്ധിച്ച് ബി ആര്‍ സി നടത്തുന്ന പരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.വള്ളിക്കുന്ന് എന്‍ സി ഹെറിറ്റേജില്‍ നാട്ടുുകാരുടെയും ബി ആര്‍ സി പ്രവര്‍ത്തകരുടെയും സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്‍.വികലാംഗ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ കലാ പരിപാടികളോടൊപ്പം ഒരു വിനോദയാത്രയും ചേര്‍ന്ന് വരുന്ന ഭാവനകള്‍ക്കപ്പുറം നില്‍ക്കുന്ന ചില പരിപാടികള്‍................ നാളെത്തെ സൂര്യന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും ചിലപ്പോള്‍ വേങ്ങര ബി ആര്‍ സിക്ക് വേണ്ടിയായിരിക്കും.
ലഹരിക്കെതിരെ അതിജീവനം
സമൂഹത്തില്‍
വര്‍ദ്ധിച്ച് വരുന്ന ലഹരി
വ്യാപനം തടയുന്നതിന് വേണ്ടി
കേരളസര്‍ക്കാര്‍ എക്സൈസ്
വകുപ്പിന്റെയും വിദ്യാഭ്യാസ
വകുപ്പിന്റെയും സഹകരണത്തോടെ
വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച്
നടപ്പിലാക്കുന്ന പദ്ധതിയാണ്
അതിജീവനം.ലഹരി
വസ്തുക്കളുടെ വിപണിയും
വിപണനവും സ്കൂള്‍ കേന്ദ്രീകരിച്ച് നടക്കുന്നത് ശ്രദ്ധയില്‍
പെട്ടതിന്റെ അടിസ്ഥാനത്തില്‍
വിദ്യാര്‍ത്ഥികളില്‍
ലഹരിക്കെതിരെ പ്രതിരോധം
തീര്‍ക്കുകയാണ്‍ അതിജീവനം.അടുത്ത
തലമുറയ്ക്കെങ്കിലും ലഹരിമുക്തമായ
ഒരു സാംസ്കാരിക സാഹചര്യം
ഒരുക്കി കൊടുക്കുക എന്നതാണ്
ഇതിന്റെ ലക്ഷ്യം.ഇതിന്റെ
ആദ്യ പടിയെന്നോണം സ്കൂളുകളില്‍
ലഹരി വിരുദ്ധ ക്ലബുകള്‍
രൂപീകരിക്കയും അതിന്റെ
കണ്‍വീനറായി തിരഞ്ഞെടുത്ത
അധ്യാപകര്‍ക്ക് പരിശീലനം
നല്‍കുകയുമാണ്. നവംബര്‍
ഇരുപത്തി ഒന്പതിന് ബി ആര്‍
സിയില്‍ ലഹരി വിരുദ്ധ ക്ലബ്
കണ്‍വീനര്‍മാര്‍ക്കുള്ള
പരിശീലനം നടന്നു .മുപ്പത്തി
ഒന്ന് സ്കൂളുകളിലെ അധ്യാപകരാണ്
പരിശീലനത്തില്‍ പങ്കെടുത്തത്.
വേങ്ങര എ.ഇ.ഒ
ശ്രീ.രാജ്മോഹനന്‍
സാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച
പരിപാടിയില്‍ ബി ആര്‍ സി
ട്രൈനര്‍ സുലൈമാന്‍ മാസ്റ്റര്‍
അധ്യാപകര്‍ക്ക് പരീശീലനം
നല്‍കി.
സാര്‍ എനിക്ക് ഇനി ഒരു സ്വപനവും ബാക്കിയില്ല.
തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ സോര്‍ട്ടിന്റെ സംസ്ഥാന സമ്മേളന വേദിയില്‍ ബഹുമാന്യനായ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ജനാബ് അബ്ദുറബ് ,വേങ്ങര ബി ആര്‍ സിയില്‍ നിന്നും അതിഥിയായി വന്ന റാഷിദിനോട് ഒരു ചോദ്യം മോനിക്ക് ഇനി എന്താണ്‍ വേണ്ടത്.വല്ല ആഗ്രഹവും ബാക്കിയുണ്ടോ?റാഷിദ് തന്റെ ടീച്ചര്‍മാരെയും രക്ഷിതാക്കളെയും ഒന്ന് നോക്കി എന്നിട്ട് സാറ് എനിക്ക് ഏറ്റവും വലിയ ആഗ്രഹം കംപ്യൂട്ടര്‍ പഠനത്തിന് വേണ്ടി ഒരു ടാബ്ലറ്റാണ്,ഞാന്‍ ആഗ്രഹിച്ചതും സ്വപനം കണ്ടതും ടാബ്ലറ്റിനായിരുന്നും,എന്നാല്‍ ഇന്നെനിക്ക് എന്റെ സ്വപനത്തിനുമപ്പുറം ഒരു ലാപ് ടോപുണ്ട്,വേങ്ങര ബി ആര്‍ സിയുടെ ശ്രമഫലമായി ലഭിച്ചത്.എനിക്ക് അത് മതി സാറ്. അതിനപ്പുറം ഒരാഗ്രഹമെനിക്കില്ല.
വൈകല്യം മറക്കാൻ ഒരു കൈ സഹായം
വേങ്ങര ബി .ആർ.സി .യുടെ പരിധിയിൽ മാത്രം 600 ഇൽ അധികം കുട്ടികൾ ഗുരുതരമായ ശാരീരിക അവശതകൾ കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട് കാഴ്ച, കേൾവി പ്രശ്നം ഉള്ളവർ വേറെയും ഉണ്ട്. ഇവർക്കായി സർക്കാർ ചെയ്യുന്ന സേവനങ്ങള്ക്ക് പുറമേ നല്ലവരായ നാട്ടുകാരുടെ സഹായവും ഞങ്ങൾ
ആഗ്രഹിക്കുന്നു . ഏകദേശം 50 ഇൽ താഴെ കുട്ടികളും കുടുംബവും സാമ്പത്തികമായി വളരെ പിറകിലാണ് . ഇത്തരം കുട്ടികളുടെ പഠനചിലവും മറ്റു കാര്യങ്ങളും സ്പോൻസർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ
അവർ ഞങ്ങളുമായി ബന്ധപെടുക - 0494-2452275
ആഗ്രഹിക്കുന്നു . ഏകദേശം 50 ഇൽ താഴെ കുട്ടികളും കുടുംബവും സാമ്പത്തികമായി വളരെ പിറകിലാണ് . ഇത്തരം കുട്ടികളുടെ പഠനചിലവും മറ്റു കാര്യങ്ങളും സ്പോൻസർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ
അവർ ഞങ്ങളുമായി ബന്ധപെടുക - 0494-2452275
ലോക വികലാംഗ ദിനം - ഡിസംബർ 3
ലോക വികലാംഗ ദിനം - ഡിസംബർ 3 - വേങ്ങര ബി .ആര സി . സമുചിതമായി ആചരിക്കുന്നു .
സ്ഥലം- അരിയല്ലൂർ എൻ.സി ഹെരിറ്റെജു &ബീച്ച് റിസോർട്ട്
സമയം - രാവിലെ 10 മുതൽ 5 വരെ
എം. എൽ എ , കലാകാരൻമാർ , എന്നിവർ പങ്കെടുക്കുന്നു
കുട്ടികളുടെ കലാപരിപാടികൾ
കടൽ കാണാം , ആടി പാടാം
സ്ഥലം- അരിയല്ലൂർ എൻ.സി ഹെരിറ്റെജു &ബീച്ച് റിസോർട്ട്
സമയം - രാവിലെ 10 മുതൽ 5 വരെ
എം. എൽ എ , കലാകാരൻമാർ , എന്നിവർ പങ്കെടുക്കുന്നു
കുട്ടികളുടെ കലാപരിപാടികൾ
കടൽ കാണാം , ആടി പാടാം
201 4 ജനുവരി 1 ബി .ആർ .സി . ക്ക് മറക്കാനാകാത്ത ഒരു ദിവസമായിരിക്കും
അന്ന് ഒരുപക്ഷെ ലോക മാധ്യമങ്ങളുടെ ശ്രദ്ധ വേങ്ങര ബി .ആർ .സി .യിൽ പതിഞ്ഞാൽ അത്ഭുത പെടരുത് . ഒരു പുതുവർഷ കാഴ്ച നിങ്ങൾക്കായി ഞങ്ങൾ ഒരുക്കുന്നു . അതിൽ നിങ്ങള്ക്കും പങ്കാളി ആകാം ........ അടുത്ത അറിയിപ്പിനായി കാത്തിരിക്കുക
ഡിസംബര്‍ മൂന്നിന് ലോകവികലാംഗ ദിനം
നിങ്ങള്‍ക്കും പറയാം.... നിര്‍ദ്ദേശിക്കാം......
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുക .വേഗമാകട്ടെ
ഡിസംബര്‍ മൂന്നിന് വേങ്ങര ബി ആര്‍ സി യുടെ ആഘോഷപരിപാടികള്‍ എങ്ങിനെ ?.......... എവിടെ ?...........
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുക .വേഗമാകട്ടെ
വിലാസം,
ബി ആര്‍ സി വേങ്ങര,
പാലശ്ശേരിമാട്,
പി ഒ കൂരിയാട്,
മലപ്പുറം - 676306 email : brcvengarassa@gmail.com
അധ്യാപകര്‍ക്ക് പരിശീലനം നല്‍കി.
വേങ്ങര ബി ആര്‍ സിയിലെ ഗവണ്‍മെന്‍റ് എയ്ഡഡ് സ്കൂളുകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പ്രീപ്രൈമറി വിദ്യാലങ്ങളിലെ അധ്യാപകര്‍ക്ക് ബി ആര്‍ സിയില്‍ രണ്ട് ദിവസത്തെ പരിശീലനം നല്‍കി.
നവംബര്‍ എട്ട് ഒന്‍പത് തിയ്യതികളിലായി നടന്ന പരിശീലനത്തില്‍ സബ ജില്ലയിലെ മുഴുവന്‍ പ്രീ പ്രൈമറികളില്‍ നിന്നുമായി എഴുപത്തി എഞ്ചില്‍ പരം അധ്യാപകരാണ് പരിശീലനം നേടിയത്.
പ്രൈമറി അധ്യാപകരുടെ വളരെ കാലത്തെ ആഗ്രഹമായിരുന്നു ഇത്തരം ഒരു പരിശീലനം ലഭിക്കുക എന്നുള്ളത്.ട്രൈനര്‍മാരായ സുലൈമാന്‍ ,അനില്‍ കുമാര്‍,ബീന തുടങ്ങിയവരും സി ആര്‍ സി കോഡിനേറ്റര്‍മാരായ ഗഫൂര്‍ സുമന്‍ പോള്‍ എന്നിവരും പരിശീലനങ്ങള്‍ നിയന്ത്രിച്ചു.കളിക്കും കാര്യത്തിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കിയ പരിശീലനം ടീച്ചര്‍മാര്‍ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്.
Subscribe to:
Posts (Atom)