pi

Blogger Tips and TricksLatest Tips And TricksBlogger Tricks

ലഹരിക്കെതിരെ അതിജീവനം


സമൂഹത്തില്‍ വര്‍ദ്ധിച്ച് വരുന്ന ലഹരി വ്യാപനം തടയുന്നതിന് വേണ്ടി കേരളസര്‍ക്കാര്‍‌ എക്സൈസ് വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് അതിജീവനം.ലഹരി വസ്തുക്കളുടെ വിപണിയും വിപണനവും സ്കൂള്‍ കേന്ദ്രീകരിച്ച് നടക്കുന്നത് ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളില്‍ ലഹരിക്കെതിരെ പ്രതിരോധം തീര്‍ക്കുകയാണ്‍ അതിജീവനം.അടുത്ത തലമുറയ്ക്കെങ്കിലും ലഹരിമുക്തമായ ഒരു സാംസ്കാരിക സാഹചര്യം ഒരുക്കി കൊടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.ഇതിന്റെ ആദ്യ പടിയെന്നോണം സ്കൂളുകളില്‍ ലഹരി വിരുദ്ധ ക്ലബുകള്‍ രൂപീകരിക്കയും അതിന്റെ കണ്‍വീനറായി തിരഞ്ഞെടുത്ത അധ്യാപകര്‍ക്ക് പരിശീലനം നല്‍കുകയുമാണ്. നവംബര്‍ ഇരുപത്തി ഒന്പതിന് ബി ആര്‍ സിയില്‍ ലഹരി വിരുദ്ധ ക്ലബ് കണ്‍വീനര്‍മാര്‍ക്കുള്ള പരിശീലനം നടന്നു .മുപ്പത്തി ഒന്ന് സ്കൂളുകളിലെ അധ്യാപകരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. വേങ്ങര എ..ഒ ശ്രീ.രാജ്മോഹനന്‍ സാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച പരിപാടിയില്‍ ബി ആര്‍ സി ട്രൈനര്‍ സുലൈമാന്‍ മാസ്റ്റര്‍ അധ്യാപകര്‍ക്ക് പരീശീലനം നല്‍കി.