ഗണിത വിജയം
കുട്ടികളിൽ ഗണിതത്തിലുള്ള പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി സമഗ്ര ശിക്ഷയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ പ്രവർത്തനമാണ് ഗണിത വിജയം. വേങ്ങര ബി ആർ സി യിൽ 4 സ്കൂളുകളിലായാണ് ഗണിത വിജയം നടപ്പിലാക്കിയത്. 12 ദിവസത്തെ പരിശീലനത്തിൽ 2 ദിവസം രക്ഷിതാക്കൾക്ക് TLM WORKSHOP ഉം ബാക്കി ദിവസം കുട്ടികൾക്ക് കളികളിലൂടെയുള്ള ക്ലാസ്സുകളുമാണ് നൽകിയത്. പരിമിതികളൊന്നുമില്ലാതെ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ഒരുപോലെ ഏറ്റെടുത്ത് പരിപാടി വിജയകരമാക്കി.കളികളിലൂടെയുള്ള ഗണിതം കുട്ടികൾക്ക് കണക്കിനോടുള്ള ഭയം ഇല്ലാതാക്കി. എ യു പി എസ് പറപ്പൂർ, ജി യു പി എസ് തേഞ്ഞിപ്പാലം, പി എം എസ് എ എം എ യു പി എസ് കാരാത്തോട്, എ യു പി എസ് എടക്കപ്പറമ്പ് എന്നീ സ്കൂളുകളിലായാണ് പരിശീലനം നടന്നത്.