pi

Blogger Tips and TricksLatest Tips And TricksBlogger Tricks

ഈ വര്ഷത്തെ പരിസ്ഥിതിദിന സന്ദേശം ചിന്തിക്കുക. ഭക്ഷിക്കുക, സംരക്ഷിക്കുക എന്നതാണ്.

ഈ വര്ഷത്തെ പരിസ്ഥിതിദിന സന്ദേശം ചിന്തിക്കുക. ഭക്ഷിക്കുക, സംരക്ഷിക്കുക എന്നതാണ്

ഭക്ഷ്യസുരക്ഷ സംബന്ധിച്ച ആശങ്കകള് വര്ധിക്കുന്നതിനിടെ, ലോകത്ത് പകുതി ഭക്ഷണവും പാഴാക്കുന്നതായി റിപ്പോര്ട്ട്. പാഴാക്കുന്ന ഭക്ഷണത്തിന്റെ അളവ് ഏതാണ്ട് 200 കോടി ടണ് വരുമെന്ന് ബ്രിട്ടീഷ് ഏജന്സി പുറത്തുവിട്ട റിപ്പോര്ട്ട് പറയുന്നു.

സൂക്ഷിക്കുന്നതിലെ പിഴവുകൊണ്ടും, വില്പ്പനയ്ക്കുള്ള പരമാവധി തീയതി കര്ക്കശമായി പാലിക്കുന്നതുകൊണ്ടും, പ്ലേറ്റില് മിച്ചം വെയ്ക്കുന്നതുകൊണ്ടുമൊക്കെയാണ് പകുതിയ ഭക്ഷണവും പാഴാകുന്നതെന്ന് 'മെക്കാനിക്കല് എന്ജിനിയേഴ്സ് ഇന്സ്റ്റിട്ട്യൂഷന്' റിപ്പോര്ട്ടില് പറഞ്ഞു.

കാഴ്ചയ്ക്ക് കൊള്ളില്ല എന്ന കാരണത്താല് മാത്രം ബ്രിട്ടനില് 30 ശതമാനം പച്ചക്കറിയും പറിച്ചെടുക്കുക പോലും ചെയ്യാതെ കൃഷിയിടങ്ങളില് ഉപേക്ഷിക്കപ്പെടുന്നുവത്രേ!

പ്രതിവര്ഷം ലോകത്താകമാനം ഉത്പാദിപ്പിക്കപ്പെടുന്നത് 400 കോടി ടണ് ഭക്ഷണമാണ്. അതില് 30 മുതല് 50 ശതമാനം വരെ നമ്മള് പാഴാക്കുന്നുവെന്നാണ്, ഇന്സ്റ്റിട്ട്യൂട്ടിന്റെ റിപ്പോര്ട്ട് നല്കുന്ന വിവരം. യൂറോപ്പിലും അമേരിക്കയിലുമാണ് കൂടുതല് ഭക്ഷണം പാഴാക്കുന്നത്.

കോടിക്കണക്കിനാളുകള് പട്ടിണിയില് കഴിയുന്ന ലോകത്ത്, പാഴാക്കുന്ന ഭക്ഷണത്തിന്റെ അളവ് സംഭ്രമജനകമാണെന്ന്, ഇന്സ്റ്റിട്ട്യൂഷനിലെ ഊര്ജ-പരിസ്ഥിതി വിഭാഗം മേധാവി ഡോ. ടിം ഫോക്സ് പറഞ്ഞു.

'ശരിക്കു പറഞ്ഞാല്, ഇത്രയും ഭക്ഷണം ഉത്പാദിപ്പിക്കാനും സംസ്ക്കരിക്കാനും വിതരണം നടത്താനും വേണ്ടി, മണ്ണും വെള്ളവും ഊര്ജവും പാഴാക്കുകയാണ് നമ്മള് ചെയ്യുന്നത്'-ഡോ. ഫോക്സ് ചൂണ്ടിക്കാട്ടി.

ഉപയോഗിക്കാത്ത വിളകള് ഉത്പാദിപ്പിക്കാനായി ഏതാണ്ട് 55000 കോടി ഘനമീറ്റര് ജലം ലോകത്ത് ഉപയോഗിക്കുന്നുവെന്ന് 'Global Food; Waste Not, Want Not' എന്ന പേരിലുള്ള റിപ്പോര്ട്ട് പറയുന്നു. 2050 ഓടെ ഭക്ഷ്യോത്പാദനത്തിനുള്ള ജലത്തിന്റെ ആവശ്യം ലോകത്ത് പത്തു മുതല് 13 ലക്ഷംകോടി ഘനമീറ്ററാകുമെന്ന് റിപ്പോര്ട്ട് മുന്നറിയിപ്പ് നല്കുന്നു.

2075 ആകുമ്പോഴേക്കും ലോകജനസംഖ്യ 950 കോടിയാകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. എന്നുവെച്ചാല്, നിലവിലുള്ളതിലും 300 കോടി പേരുടെ ഭക്ഷണം കൂടി ലോകത്തിന് കണ്ടെത്തേണ്ടിവരും